ETV Bharat / bharat

ഗുജറാത്തിൽ നിന്നുള്ള രാജ്യസഭ സീറ്റുകളില്‍ ബിജെപിക്ക് വിജയം - BJP candidates win both Rajya Sabha

ബിജെപി നേതാക്കൾ തെരഞ്ഞെടുക്കപ്പെടുമെന്ന സാഹചര്യത്തില്‍ കോൺഗ്രസ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചിരുന്നില്ല

രാജ്യസഭ സീറ്റിൽ ബിജെപിക്ക് വിജയം  ഗുജറാത്തിലെ രാജ്യസഭ സീറ്റ്  ഗുജറാത്ത്  രാജ്യസഭ തെരഞ്ഞെടുപ്പ്  ഗുജറാത്ത് രാജ്യസഭ സീറ്റ്  Rajya sabha seat  gujarat rajyasabha seat  BJP candidates win both Rajya Sabha seats from Gujarat  BJP candidates win both Rajya Sabha  Rajya Sabha seats from Gujarat news
ഗുജറാത്തിൽ നിന്നുള്ള രാജ്യസഭ സീറ്റിൽ ബിജെപിക്ക് വിജയം
author img

By

Published : Feb 22, 2021, 7:11 PM IST

ഗാന്ധി നഗർ: ഗുജറാത്തിൽ നിന്നുള്ള രണ്ട് രാജ്യസഭ സീറ്റുകളിലും ബിജെപിക്ക് വിജയം. ദിനേശ്‌ചംദ്ര ജെമാൽഭായ് അനൻവാഡിയ, രംഭായ് ഹർജിഭായ് മൊകാരിയ എന്നിവരാണ് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. കോൺഗസ് എംപി അഹമ്മദ്‌ പട്ടേൽ, ബിജെപി എംപി അഭയ് ഗൺപട്രേ ഭരദ്വാജ് എന്നിവരുടെ മരണത്തെ തുടർന്ന് ഒഴിവുവന്ന സീറ്റുകളിലേക്കാണ് ബിജെപി നേതാക്കള്‍ തെരഞ്ഞെടുക്കപ്പെട്ടത്. ബിജെപി നേതാക്കൾ തെരഞ്ഞെടുക്കപ്പെടുമെന്ന സാഹചര്യം നിലവിലുള്ളതിനാൽ കോൺഗ്രസ് സീറ്റിലേക്ക് സ്ഥാനാർഥിയെ പ്രഖ്യാപിച്ചിരുന്നില്ല.

കോൺഗ്രസ് എംപിയായ അഹമ്മദ്‌ പട്ടേൽ അഞ്ച് തവണയാണ് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. കൊവിഡിനെ തുടർന്നുണ്ടായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ നവംബറിലാണ് അഹമ്മദ്‌ പട്ടേൽ മരിച്ചത്. 2020ലാണ് അഭയ്‌ ഭരദ്വാജ്‌ തെരഞ്ഞെടുക്കപ്പെട്ടത്. കൊവിഡ് ചികിത്സയിലിരിക്കെയാണ് ഡിസംബറിൽ ഭരദ്വാജ് മരിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.