ETV Bharat / bharat

'ബിജെപി വിരുദ്ധ മുന്നണിയിലെ കേന്ദ്ര ബിന്ദു കോണ്‍ഗ്രസ്‌' ; 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ ഐക്യമുണ്ടാകണമെന്ന് ശശി തരൂര്‍

പൊതു സ്ഥാനാര്‍ഥികള്‍ ഉണ്ടാവുകയാണെങ്കില്‍ വരാന്‍പോകുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി പാടുപെടുമെന്ന് ശശി തരൂര്‍

Shashi Tharoor  ശശീ തരൂര്‍  ശശീ തരൂര്‍ ഇന്‍റര്‍വ്യൂ  Shashi Tharoor on 2024 general election  2024 Lok Sabha election  ലോക്‌സഭാ തെരഞ്ഞെടുപ്പ് 2024  national political news
ശശീ തരൂര്‍
author img

By

Published : Feb 17, 2023, 7:58 PM IST

ന്യൂഡല്‍ഹി : വളരെ ആവേശകരമായിരിക്കും 2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. മണ്ഡലങ്ങളില്‍ പ്രതിപക്ഷത്തിന്‍റെ പൊതു സ്ഥാനാര്‍ഥികള്‍ ഉണ്ടാവുകയാണെങ്കില്‍ ബിജെപിക്ക് വിജയം ദുഷ്‌കരമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പല സംസ്ഥാനങ്ങളും തൂത്തുവാരിക്കൊണ്ടുള്ള ബിജെപിയുടെ 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് വിജയം ആവര്‍ത്തിക്കുക അവരെ സംബന്ധിച്ചിടത്തോളം ദുഷ്‌കരമായിരിക്കുമെന്നും പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ തരൂര്‍ പറഞ്ഞു.

'ബിജെപിയെ ഒഴിച്ച് നിര്‍ത്തിയാല്‍ രാജ്യത്തുടനീളം സാന്നിധ്യമുള്ള ഏക പാര്‍ട്ടി കോണ്‍ഗ്രസാണ്. രാജ്യത്തിന്‍റ ചില ഭാഗങ്ങളില്‍ ബിജെപിയേക്കാളും സ്വാധീനം കോണ്‍ഗ്രസിനുണ്ട്. ഉദാഹരണത്തിന് കേരളത്തിലും തമിഴ്‌നാട്ടിലും' - ബിജെപിക്കെതിരായ പ്രതിപക്ഷ കൂട്ടായ്‌മയുടെ കേന്ദ്ര ബിന്ദു കോണ്‍ഗ്രസ് ആയിരിക്കുമോ എന്ന ചോദ്യത്തിന് മറുപടിയായി ശശി തരൂര്‍ പറഞ്ഞു.

രാജ്യവ്യാപകമായി കാല്‍പ്പാടുകളുള്ള , ഇന്ത്യന്‍ രാഷ്‌ട്രീയ ചരിത്രത്തില്‍ നിര്‍ണായക സ്വാധീനമുള്ള കോണ്‍ഗ്രസ് പ്രതിപക്ഷ പാര്‍ട്ടികളുടെ മുന്നണിയിലും ആ മുന്നണി രൂപീകരിക്കാന്‍ സാധ്യതയുള്ള സര്‍ക്കാറിലും ഒരു പ്രധാന പങ്കുവഹിക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. പ്രതിപക്ഷ നിരയിലെ അനൈക്യം ബിജെപിക്ക് ഗുണം ചെയ്യുമെന്നാണ് കഴിഞ്ഞ രണ്ട് ലോക്‌സഭ തെരഞ്ഞെടുപ്പുകളും തെളിയിച്ചത്. യഥാക്രമം 31, 37 ശതമാനം വോട്ടുകള്‍ നേടിയാണ് ബിജെപി ഈ തെരഞ്ഞെടുപ്പുകളില്‍ വിജയിച്ചതെന്നും ശശി തരൂര്‍ ചൂണ്ടിക്കാട്ടി.

തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രതിപക്ഷ നീക്കുപോക്കുകള്‍ അനിവാര്യം : മുന്നണി രൂപീകരണവുമായി ബന്ധപ്പെട്ടുള്ള അവസാന സെറ്റില്‍മെന്‍റുകള്‍ തെരഞ്ഞെടുപ്പിന് ശേഷമാകാമെങ്കിലും അതിന് മുന്നോടിയായുള്ള ചില കൂട്ടുകെട്ടുകള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ ഉണ്ടാവണമെന്ന് തരൂര്‍ പറഞ്ഞു. പൊതു പ്രതിപക്ഷ സ്ഥാനാര്‍ഥിയെ മണ്ഡലങ്ങളില്‍ നിര്‍ത്തുക, അതത് മണ്ഡലങ്ങള്‍ക്ക് അനുയോജ്യമായ സ്ഥാനാര്‍ഥികളെ നിര്‍ത്തുക തുടങ്ങിയ കാര്യങ്ങളില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ ഐക്യമുണ്ടാകണം. ഇതൊക്കെ തീരുമാനിക്കേണ്ടത് താനല്ലെങ്കിലും പ്രതിപക്ഷ ഐക്യം ശക്തമായാല്‍ ബിജെപിക്ക് വിജയം ദുഷ്‌കരമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

രാഷ്‌ട്രീയ ഭൂമികയില്‍ മാറ്റം ഉണ്ടായി : 2019ന് ശേഷം മൂര്‍ത്തമായ ചില മാറ്റങ്ങള്‍ ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ ഉണ്ടായിട്ടുണ്ടെന്ന് ശശി തരൂര്‍ വ്യക്തമാക്കി. ബിഹാറില്‍ ബിജെപിയുടെ സഖ്യ കക്ഷിയായിരുന്ന ജെഡിയു പ്രതിപക്ഷ പാര്‍ട്ടികളുമായി കൈകോര്‍ത്തത് ഉദാഹരണമായി തരൂര്‍ ചൂണ്ടിക്കാട്ടി. തീര്‍ച്ചയായും ഭരണ വിരുദ്ധ വികാരം ബിജെപിയെ അലട്ടുന്നുണ്ട്. 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തെ എഴുതി തള്ളുന്ന രാഷ്‌ട്രീയ പ്രവചനങ്ങളോട് തനിക്ക് യോജിക്കാന്‍ പറ്റില്ല.

ഭാരത് ജോഡോ യാത്ര കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തി: എഐസിസി അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പും ഭാരത് ജോഡോ യാത്രയും കോണ്‍ഗ്രസ് പാര്‍ട്ടിയെ പുനഃരുജ്ജീവിപ്പിച്ചോ എന്നുള്ള ചോദ്യത്തിന് താന്‍ അങ്ങനെയാണ് വിചാരിക്കുന്നത് എന്നായിരുന്നു ശശി തരൂരിന്‍റെ ഉത്തരം. എഐസിസി അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് പാര്‍ട്ടിയെ ശക്തിപ്പെടുത്തി എന്ന് കോണ്‍ഗ്രസ് അധ്യക്ഷയായിരുന്ന സോണിയ ഗാന്ധി തന്നോട് പറഞ്ഞിരുന്നുവെന്നും ശശി തരൂര്‍ വ്യക്തമാക്കി.

ഭാരത് ജോഡോ യാത്രയോടുള്ള പൊതുജന പ്രതികരണം ഒരേ സമയം തങ്ങളുടെ എതിരാളികളുടേയും അനുഭാവികളുടേയും പ്രതീക്ഷകള്‍ക്ക് അപ്പുറമായിരുന്നു. ഭാരത് ജോഡോ യാത്ര രാഹുല്‍ ഗാന്ധിയുടെ പ്രതിച്ഛായയില്‍ സമൂലമായ മാറ്റം വരുത്തി എന്ന് മാത്രമല്ല കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ പുതിയൊരു ആത്‌മവിശ്വാസം ജനിപ്പിക്കാനും ഇടയാക്കി എന്നാണ് പൊതുവെയുള്ള വികാരം. ഭാവിയിലെ വെല്ലുവിളികള്‍ നേരിടുന്നതില്‍ പാര്‍ട്ടിയെ ഇത് വലിയ രീതിയില്‍ സഹായിക്കുമെന്നും ശശി തരൂര്‍ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.