ബെംഗളൂരു: കര്‍ണാടക ബിജെപിയിലെ പ്രശ്നം പരിഹരിക്കാന്‍ കേന്ദ്ര നേതൃത്വം ഇടപെടുന്നു. ഇതിന്‍റെ ഭാഗമായി സംസ്ഥാനത്തിന്‍റെ ചുമതലയുള്ള അരുൺ സിങ് ജൂണ്‍ 16ന് ബെംഗളൂരുവിലെത്തും. പാര്‍ട്ടിയിലെ മന്ത്രിമാരുമായും എംഎല്‍എമാരുമായും അരുൺ സിങ് കൂടിക്കാഴ്ച നടത്തും.
സന്ദർശനത്തിന് ശേഷം സംസ്ഥാനത്തെ പാർട്ടി നേതാക്കൾ തമ്മിലുള്ള ആഭ്യന്തര കലഹങ്ങൾക്ക് പരിഹാരം കാണുന്ന സമഗ്ര റിപ്പോർട്ട് ബിജെപി ഹൈക്കമാൻഡിന് അരുൺ സിങ് സമർപ്പിക്കും. അതേസമയം സംസ്ഥാനത്ത് നേതൃമാറ്റമെന്ന ആവശ്യത്തില്‍ ബന്ദനഗൗഡ പാട്ടീൽ യത്‌നാൽ, അരവിന്ദ് ബെല്ലാദ്, സുനില്‍ കുമാര്‍ തുടങ്ങിയ നേതാക്കള്‍ ഉറച്ച് നില്‍ക്കുമെന്നാണ് വിവരം.
also read: ലക്ഷദ്വീപില്‍ ബി.ജെ.പിയ്ക്ക് വീണ്ടും തിരിച്ചടി; മൂന്നു നേതാക്കള്‍ കൂടി പാര്‍ട്ടി വിട്ടു
വിമത എംഎല്‍എമാരുടെ പ്രശ്നങ്ങള്‍ മനസിലാക്കുന്നതിന് മുഖ്യമന്ത്രി വൈഎസ് യെദ്യൂരപ്പ പക്ഷക്കാരായ അരുൺ കുമാർ പൂജർ, പരാന മുനാവല്ലി, അശ്വേത്ത നാഗേന്ദ്ര, പെരിയാന ഗൗഡ പാട്ടീൽ തുടങ്ങിയവരുമായും അരുണ്‍ സിങ് ചര്‍ച്ച നടത്തും.
അതേസമയം അരുൺ സിങ്ങിന്‍റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി യെദ്യൂരപ്പയുടെ അനുയായികളും വിമത എംഎല്‍എമാരും വെവ്വേറെ യോഗം ചേര്‍ന്നിരുന്നു.