ETV Bharat / bharat

മുഖ്യമന്ത്രി സ്ഥാനാർഥി ബസവരാജ് ബൊമ്മെയോ? കര്‍ണാടകയില്‍ ബിജെപി തെരഞ്ഞടുപ്പ് പ്രചാരണ കമ്മിറ്റി രൂപീകരിച്ചു

മേയ് മാസം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കർണാടകയിൽ ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റികൾ രൂപീകരിച്ചു

bjp  bommai led election campaign committee  Karnataka assembly election  karnataka election campaign  national news  malayalam news  Basavaraj Bommai  Election Campaign Committee karnataka  ബസവരാജ് ബൊമ്മെ  കർണാടക ബിജെപി തെരഞ്ഞടുപ്പ് കമ്മീഷൻ  കർണാടക തെരഞ്ഞെടുപ്പ്  ദേശീയ വാർത്തകൾ  മലയാളം വാർത്തകൾ  കർണാടക മുഖ്യമന്ത്രി സ്ഥാനാർഥി  കർണാടകയിൽ നിയമസഭ തെരഞ്ഞെടുപ്പ്
കർണാടകയിൽ നിയമസഭ തെരഞ്ഞെടുപ്പ്
author img

By

Published : Mar 10, 2023, 4:40 PM IST

ബെംഗളൂരു: കർണാടകയിൽ നിയമസഭ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളിൽ പാർട്ടികളും പ്രവർത്തകരും സജീവമാകുന്നു. തെരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റി രൂപീകരിച്ചു. ശോഭ കരന്ദ്‌ലജെ കൺവീനറായ കർണാടക ബിജെപിയുടെ തെരഞ്ഞെടുപ്പ് മാനേജ്‌മെന്‍റ് കമ്മിറ്റിയും ഇന്ന് രൂപീകരിച്ചിട്ടുണ്ട്.

നിലവിൽ ബിജെപി ഭരണത്തിലുള്ള കർണാടകയിൽ വരുന്ന തെരഞ്ഞെടുപ്പിലും പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായി ബസവരാജ്‌ ബൊമ്മയെ തന്നെ നിലനിർത്തുമെന്നാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനങ്ങൾ നൽകുന്ന സൂചന. ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിലുള്ള പ്രചാരണ സമിതിയിൽ മുൻ മുഖ്യമന്ത്രിമാരായ ബി. യെഡിയൂരപ്പ, സദാനന്ദ ഗൗഡ, ജഗദീഷ് ഷെട്ടാർ, മുൻ ഉപമുഖ്യമന്ത്രി ഈശ്വരപ്പ, ദേശീയ ജനറൽ സെക്രട്ടറി സി.ടി. രവി, കർണാടക സംസ്ഥാന പ്രസിഡന്‍റ് നളിൻ കുമാർ കട്ടീൽ, സംസ്ഥാന വൈസ് പ്രസിഡന്‍റ് ബി.വൈ. വിജയേന്ദ്ര തുടങ്ങിയവരും അംഗങ്ങളാണ്.

ദക്ഷിണേന്ത്യയിലെ ശക്തികേന്ദ്രം: ദക്ഷിണേന്ത്യയിൽ ഒറ്റകക്ഷിയായും സഖ്യത്തോടെയും ബിജെപിയ്‌ക്ക് ഭരണം നേടാൻ കഴിഞ്ഞ ഒരേ ഒരു സംസ്ഥാനമാണ് കർണാടക. വരുന്ന മേയിലാണ് കർണാടകയിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. അതേസമയം ലിംഗായത്ത് നേതാവ് ബി എസ് യെഡിയൂരപ്പയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിയത് ബിജെപിയിൽ ലിംഗായത്ത് സമുദായത്തിൽ നിന്നുള്ള വോട്ടുകളുടെ പിന്തുണയെ കാര്യമായി ബാധിക്കുമെന്നും സൂചനകളുണ്ട്.

ലിംഗായത്ത് പിന്തുണ: ബിജെപിയിലെ അമിത്‌ ഷാ - നരേന്ദ്ര മോദി സംഘ്യത്തോട് യെഡിയൂരപ്പയ്‌ക്ക് താത്‌പര്യ കുറവുള്ളതായി പാർട്ടി വൃത്തങ്ങൾ തന്നെ പറയുന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്‌ ഷാ പലതവണയായി സംസ്ഥാനത്ത് സന്ദർശനം നടത്തുന്നുണ്ട്. കേന്ദ്രമന്ത്രി ഭഗവന്ത ഖുബ, കർണാടക മന്ത്രി കോട്ട ശ്രീനിവാസ് പൂജാരി, സംസ്ഥാന വൈസ് പ്രസിഡന്‍റുമാരായ നിർമൽ കുമാർ സുരാന, തേജസ്വിനി അനന്ത്‌ കുമാർ, മുൻ സംസ്ഥാന മന്ത്രി അരവിന്ദ് ലിംബാവലി, തേജസ്വിനി അനന്തകുമാർ, കർണാടക മുൻ നിയമസഭ കൗൺസിൽ ചെയർമാൻ രഘുനാഥ് റാവു മൽക്കാപുരെ, തുടങ്ങിയവരാണ് ബിജെപി തെരഞ്ഞെടുപ്പ് മാനേജ്‌മെന്‍റ് കമ്മിറ്റിയിലെ അംഗങ്ങൾ.

ഭരണകക്ഷിയോടുള്ള എതിർപ്പ് പ്രകടമാക്കാൻ കർണാടക ബജറ്റ് അവതരണ വേളയിൽ പ്രതിപക്ഷ നേതാക്കൾ ചെവിയിൽ പൂ ചൂടിയെത്തിയത് ഏറെ വാർത്ത ശ്രദ്ധ നേടിയിരുന്നു. ബിജെപി സർക്കാരിന്‍റെ വാദങ്ങൾ പൊള്ളയാണെന്നും അവിശ്വസനീയമാണെന്നുമാണ് പ്രതിപക്ഷത്തിന്‍റെ വാദം.

also read: 'ചെവിയില്‍ പൂവുമായി കോൺഗ്രസ് എംഎല്‍എമാർ'; കർണാടക നിയമസഭയില്‍ ബജറ്റ് പ്രസംഗത്തിനിടെ നാടകീയ രംഗങ്ങൾ

ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പാർട്ടിയെ വളർത്താൻ ബിജെപി വർഷങ്ങളായി കഠിന പരിശ്രമം തുടരുകയാണ്. അനുദിനം വളർന്നുകൊണ്ടിരിക്കുന്ന ആർഎസ്‌എസ് യൂണിറ്റുകൾ ബിജെപിയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ സ്വാധീനം ചെലുത്തുന്നുണ്ട്. ത്രിപുര, നാഗാലാൻഡ്, മേഘാലയ എന്നീ സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ ഉന്നത നേതാക്കന്മാർ നേരിട്ടെത്തി പ്രചാരണങ്ങൾക്ക് നേതൃത്വം നൽകിയത് ബിജെപിയുടെ വിജയത്തിനും കാരണമായിട്ടുണ്ട്.

also read: വർഷങ്ങളുടെ അധ്വാനം, വികാരവും വികസനവും പറഞ്ഞു; വടക്ക് കിഴക്ക് താമര നിറഞ്ഞു, ഇനി കേരളത്തിലേക്ക്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.