ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പിൽ പശ്ചിമബംഗാളിൽ മത്സരിക്കുന്ന 148 സ്ഥാനാർഥികളുടെ ലിസ്റ്റ് ബിജെപി പ്രഖ്യാപിച്ചു. പാർട്ടി വൈസ് പ്രസിഡന്‍റ് മുകുൾ റോയ്, മുൻ ബിജെപി സംസ്ഥാന യൂണിറ്റ് തലവൻ രാഹുൽ സിൻഹ അടക്കമുള്ള 148 സ്ഥാനാർഥികളെയാണ് ബിജെപി പ്രഖ്യാപിച്ചത്. സമൂഹത്തിന്‍റെ വ്യത്യസ്‌ത തലങ്ങളിൽ നിന്നുള്ളവർ സ്ഥാനാർഥി പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. കേന്ദ്രമന്ത്രി ഉൾപ്പെടെയുള്ള അഞ്ച് സിറ്റിങ് എംപിമാരെ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ഇതുവരെ പ്രഖ്യാപിച്ചിട്ടുണ്ട്. എട്ട് ഘട്ടമായാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഈ മാസം 27ന് ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കും.
പശ്ചിമബംഗാളിൽ ബിജെപി 148 സ്ഥാനാർഥികളുടെ പട്ടിക പ്രഖ്യാപിച്ചു - പശ്ചിമബംഗാൾ തെരഞ്ഞെടുപ്പ്
സമൂഹത്തിന്‍റെ വിവിധ മേഖലകളിൽ നിന്നുള്ളവർ തെരഞ്ഞെടുപ്പിന്‍റെ ഭാഗമാകുന്നുണ്ട്.