ന്യൂഡൽഹി: രാജ്യത്തെ 12 സംസ്ഥാനങ്ങളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. 12 സംസ്ഥാനങ്ങളിൽ കാക്കകൾ, ദേശാടന പക്ഷികൾ എന്നിവയിലും ഒമ്പത് സംസ്ഥാനങ്ങളില്‍ പൗള്‍ട്രിഫാമുകളിലും രോഗം സ്ഥിരീകരിച്ചതായി കേന്ദ്ര മൃഗസംരക്ഷണ മന്ത്രാലയം അറിയിച്ചു. രാജസ്ഥാനിലെ 17 ജില്ലകളിലും പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.
2020 ഡിസംബർ 25നും 2021 ജനുവരി 22നും ഇടയ്ക്ക് 6,290 പക്ഷികൾ പക്ഷിപ്പനി ബാധിച്ച് ചത്തു. രോഗബാധയെ തുടർന്ന് പഞ്ചാബിൽ 11,200 പക്ഷികളെ കൊന്നൊടുക്കിയതായി അഡിഷണൽ ഡെപ്യൂട്ടി കമ്മീഷണർ ആഷിക ജെയിൻ അറിയിച്ചു. എട്ട് മണിക്കൂർ നീണ്ട പ്രവർത്തനത്തിൽ നൂറോളം പേർ പങ്കെടുത്തു. പക്ഷികളെ കൊന്ന ശേഷം ശാസ്ത്രീയമായ രീതിയില്‍ മറവ് ചെയ്തു.