ബെംഗളൂരു: ബെംഗളൂരു-ഹൊസൂർ ദേശീയപാതയിലെ ഇലക്ട്രോണിക് സിറ്റി മേൽപ്പാലത്തിൽ നിന്ന് വീണ് ബൈക്ക് യാത്രികൻ മരിച്ചു. ആന്ധ്രാപ്രദേശ് സ്വദേശി കോറേ നാഗരാജു (33) ആണ് മരിച്ചത്. ബൈക്ക് നിയന്ത്രണം വിട്ട് ഫ്ലൈ ഓവറിന്റെ ചരിവിലേക്ക് തെറിച്ചുവീഴുകയായിരുന്നു.
സംഭവസ്ഥലത്ത് വച്ചുതന്നെ മരണം സംഭവിച്ചുവെന്ന് പൊലീസ് അറിയിച്ചു. ബി.ഇ.ടി.എൽ, ഇലക്ട്രോണിക് സിറ്റി ട്രാഫിക് പൊലീസ് എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി.