ഈറോഡ് : കാട്ടുപന്നിയില്‍ ബൈക്കിടിച്ച് തുണിവ്യാപാരി മരിച്ചു. വെള്ളിയാഴ്‌ച രാത്രി തമിഴ്‌നാട്ടിലെ വിലാമുണ്ടി ഫോറസ്റ്റ് റേഞ്ചിലാണ് അപകടം സംഭവിച്ചത്. ബൈക്ക് യാത്രക്കാരനായ രാംകുമാര്‍ മേട്ടുപാളയത്തിനടുത്തുള്ള മഹാദേവപുരത്തുനിന്ന് ഭവാനിസാഗറിലേക്ക് പോകുമ്പോഴായിരുന്നു അപകടം.
ALSO READ: അമ്മ മരിച്ചതറിഞ്ഞില്ല; മൃതദേഹത്തോടൊപ്പം 10 വയസുള്ള മകൻ ചെലവഴിച്ചത് നാല് ദിവസം
കാട്ടുപന്നി ബൈക്കിന് കുറുകെ ചാടിയതാണ് അപകടകാരണമെന്ന് പൊലീസ് പറഞ്ഞു. രാംകുമാര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. ഇവിടെയെത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പരിക്കുപറ്റിയ കാട്ടുപന്നിക്ക് ചികിത്സ നല്‍കിയെങ്കിലും അത് ചത്തു.