ETV Bharat / bharat

ബിഹാറിൽ മന്ത്രവാദം ആരോപിച്ച് യുവതിയെ ഗ്രാമവാസികൾ ചുട്ടുകൊന്നു - യുവതിയെ ആൾക്കൂട്ടം ജീവനോടെ ചുട്ടുകൊന്നു

മന്ത്രവാദം ആരോപിച്ച് ഗ്രാമവാസികൾ യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ തുണിയിൽ പൊതിഞ്ഞ ശേഷം തീകൊളുത്തുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പൊലീസ് സംഘത്തെയും ജനക്കൂട്ടം ആക്രമിച്ചു.

Bihar Woman burnt alive for alleged witchcraft  witchcraft  Woman burnt alive  Woman burnt alive for alleged witchcraft  മന്ത്രവാദം  യുവതിയെ ഗ്രാമവാസികൾ ചുട്ടുകൊന്നു  ബിഹാറിൽ മന്ത്രവാദം ആരോപിച്ച് യുവതിയെ ചുട്ടുകൊന്നു  യുവതിയെ ആൾക്കൂട്ടം ജീവനോടെ ചുട്ടുകൊന്നു  ഇമാംഗഞ്ച് പൊലീസ് സ്റ്റേഷൻ
ബിഹാറിൽ മന്ത്രവാദം ആരോപിച്ച് യുവതിയെ ഗ്രാമവാസികൾ ചുട്ടുകൊന്നു
author img

By

Published : Nov 5, 2022, 10:40 PM IST

ഗയ (ബിഹാർ): മന്ത്രവാദം ആരോപിച്ച് യുവതിയെ ആൾക്കൂട്ടം ജീവനോടെ ചുട്ടുകൊന്നു. ഇമാംഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലെ പച്ച്മാ ഗ്രാമത്തിൽ ശനിയാഴ്‌ചയാണ് ദാരുണ സംഭവം നടന്നത്. ഹേമന്തി ദേവി എന്ന യുവതിയേയാണ് ഗ്രാമവാസികൾ അഗ്നിക്കിരയാക്കിയത്.

രണ്ട് ദിവസം മുൻപ് സംഭവിച്ച പരമേശ്വർ ഭാരതി എന്നയാളുടെ അസ്വാഭാവിക മരണത്തിന് ഹേമന്തി ദേവിയാണ് ഉത്തരവാദി എന്നാണ് ഗ്രാമവാസികൾ വിശ്വസിച്ചിരുന്നത്. ഇതിൽ പ്രകോപിതരായ പരമേശ്വരന്‍റെ ബന്ധുക്കളും നാട്ടുകാരും ഹേമന്തിയുടെ വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ തുണിയിൽ പൊതിഞ്ഞ ശേഷം തീകൊളുത്തുകയായിരുന്നു.

വിവരമറിഞ്ഞെത്തിയ പൊലീസ് സംഘത്തെയും ജനക്കൂട്ടം ആക്രമിച്ചു. ആക്രമണത്തിൽ നിരവധി പൊലീസുകാർക്ക് പരിക്കേറ്റു.

സംഭവത്തിൽ ഗ്രാമവാസികൾക്കെതിരെ കേസെടുത്തതായും യുവതിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയതായും ഇമാംഗഞ്ച് എസ്‌ഡിപിഒ മനോജ് റാം പറഞ്ഞു. സംഭവത്തിൽ ഉൾപ്പെട്ട എല്ലാ പ്രതികളെയും ഉടൻ തന്നെ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.