ന്യൂഡൽഹി : ബുധനാഴ്‌ച ബിഹാറിലെ ബക്‌സര്‍ ജില്ലയിൽ നടന്ന ട്രെയിൻ അപകടത്തിന്‍റെ കാരണം ട്രാക്കിലെ തകരാറെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ട് (Bihar Train Accident-Fault In Tracks Likely Cause For Derailment Of North East Express). അപകടത്തില്‍പ്പെട്ട ട്രെയിനിന്‍റെ ലോക്കോ പൈലറ്റ് (ഡ്രൈവർ) ഉൾപ്പടെ ആറ് റെയിൽവേ ഉദ്യോഗസ്ഥർ ഒപ്പിട്ട റിപ്പോർട്ടിലാണ് അപകട കാരണം ട്രാക്കിലെ തകരാറാണെന്ന പരാമര്‍ശമുള്ളത്. ഡൽഹി അനന്ത് വിഹാർ സ്റ്റേഷനിൽ നിന്ന് അസമിലെ കാമാഖ്യയിലേക്ക് പോയ 12506 നോർത്ത് ഈസ്റ്റ് എക്‌സ്‌പ്രസാണ് (Delhi-Kamakhya North East Express) കഴിഞ്ഞ ദിവസം രാത്രി 9.30-ഓടെ ബക്‌സറിലെ രഘുനാഥ്പൂര്‍ സ്റ്റേഷന്‍ പിന്നിട്ടയുടന്‍ (Raghunathpur Station) പാളം തെറ്റിയത്.
Also Read: Bihar Train Accident: ബക്‌സർ ട്രെയിൻ അപകടം; മരണം നാലായി, 70ഓളം പേർക്ക് പരിക്ക്
അപകടത്തില്‍ നാലുപേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു. 52 കോടിയിലധികം രൂപയുടെ നാശനഷ്‌ടമുണ്ടായതായാണ് കണക്ക്. മണിക്കൂറിൽ 128 കിലോമീറ്റർ വേഗതയിൽ, രഘുനാഥ്പൂർ സ്‌റ്റേഷനിലൂടെ ട്രെയിൻ കടന്നുപോയി. സ്‌റ്റേഷൻ സെക്ഷൻ കടന്നയുടൻ പിന്നിൽ ശക്തമായ കുലുക്കമുണ്ടായെന്നും ലോക്കോ പൈലറ്റിന്‍റെ മൊഴിയായി റിപ്പോർട്ടിലുണ്ട്.
അമിതമായ പ്രകമ്പനത്തിന്‍റെയും ശക്തമായ കുലുക്കത്തിന്‍റെയും ഫലമായി ബ്രേക്ക് പൈപ്പിന്‍റെ മർദ്ദം പെട്ടെന്ന് കുറയുകയും ട്രെയിൻ പാളം തെറ്റിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. രഘുനാഥ്പൂർ സ്റ്റേഷനിലെ ഒരു ഗേറ്റ്മാനും ഒരു പോയന്‍റ്മാനും ട്രെയിനിന്‍റെ ചക്രങ്ങളിൽ നിന്ന് തീപ്പൊരി വരുന്നത് കണ്ടതായും റിപ്പോര്‍ട്ടിലുണ്ട്. അതേസമയം ലോക്കോ പൈലറ്റിന്‍റെയും സഹായിയുടെയും ബ്രീത്ത് അനലൈസർ പരിശോധന നെഗറ്റീവ് ആണെന്നാണ് റിപ്പോർട്ട്.
-
Evacuation and rescue complete. All coaches checked.
— Ashwini Vaishnaw (@AshwiniVaishnaw) October 11, 2023 " class="align-text-top noRightClick twitterSection" data="
Passengers will be shifted to a special train soon for onward journey.
">Evacuation and rescue complete. All coaches checked.
— Ashwini Vaishnaw (@AshwiniVaishnaw) October 11, 2023
Passengers will be shifted to a special train soon for onward journey.Evacuation and rescue complete. All coaches checked.
— Ashwini Vaishnaw (@AshwiniVaishnaw) October 11, 2023
Passengers will be shifted to a special train soon for onward journey.
രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായി : അപകടത്തില്‍ രക്ഷാപ്രവർത്തനം പൂർത്തിയായതായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് (Ashwini Vaishnaw) അറിയിച്ചു. എല്ലാ കോച്ചുകളും പരിശോധിച്ചു. ട്രെയിനിലെ സുരക്ഷിതരായ മറ്റ് യാത്രക്കാരെ അതത് ലക്ഷ്യസ്ഥാനങ്ങളിലേക്ക് എത്തിക്കുന്നതിനായി ബദൽ ക്രമീകരണങ്ങൾ ചെയ്‌തിട്ടുണ്ട്. യാത്രക്കാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിനായി ആറ് ബസുകള്‍ അപകടസ്ഥലത്തേക്ക് അയച്ചിരുന്നതായും അദ്ദേഹം എക്‌സിൽ കുറിച്ചു.