ചപ്ര: ബിഹാര്‍, സരൺ ജില്ലയിലുണ്ടായ വ്യാജമദ്യ ദുരന്തക്കേസില്‍ ഒന്‍പത് പേർ മരിച്ചു. സംഭവത്തില്‍ 25 പേര്‍ക്ക് കാഴ്‌ച നഷ്‌ടപ്പെട്ടു. മെഥനോള്‍ വിഷാംശമേറ്റാണ് ദുരന്തമുണ്ടായതെന്ന അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നു. ജില്ല ഭരണകൂടമാണ് ഇത് സംബന്ധിച്ച ഔദ്യോഗിക വിവരം മാധ്യമങ്ങളെ അറിയിച്ചത്.
ഓഗസ്റ്റ് രണ്ടിന് മതപരമായ ചടങ്ങില്‍വച്ച് മദ്യം കഴിച്ച ആളുകളാണ് ദുരന്തത്തിനിരയായത്. മേക്കറിലെ ഭാതയിലാണ് സംഭവം. വ്യാജ മദ്യം കഴിച്ച രണ്ട് പേര്‍ വ്യാഴാഴ്‌ച (04.08.2022) പനന്‍പുരില്‍വച്ച് മരിച്ചിരുന്നു. രണ്ട് ദിവസത്തിന് ശേഷമാണ് ഭാതയിലെ സംഭവം. മൂന്ന് പേർ പട്‌ന മെഡിക്കൽ കോളജ് ആശുപത്രിയില്‍വച്ചാണ് മരിച്ചത്.
മറ്റ് രണ്ട് പേർ ചപ്ര സദർ ആശുപത്രിയിൽവച്ചും മരിച്ചു. മരണകാരണം സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുത്താന്‍ ഡോക്‌ടർമാരുടെയും പാരാമെഡിക്കൽ സ്റ്റാഫുകളുടെയും ഒരു സംഘത്തെ സരൺ ജില്ല മെഡിക്കല്‍ ഓഫിസര്‍ രാജേഷ് മീണ അയച്ചിരുന്നു. തുടര്‍ന്നാണ് മെഥനോള്‍ വിഷാംശമേറ്റാണ് ദുരന്തമുണ്ടായതെന്ന് സ്ഥിരീകരിച്ചത്.