ETV Bharat / bharat

നിയന്ത്രണം വിട്ട സ്‌കോര്‍പ്പിയോ റോഡരികിലെ വെളളക്കെട്ടില്‍ മറിഞ്ഞു, ഒമ്പത് പേര്‍ക്ക് ദാരുണാന്ത്യം - പൂര്‍ണിയ റോഡപകടം

അപകടത്തില്‍ എട്ട് പേര്‍ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചിരുന്നു

purnea road accident  bihar purnea road accident  bihar purnea road accident latest news  bihar purnea road accident news updations  പൂര്‍ണിയ റോഡപകടം  ബിഹാര്‍ പൂര്‍ണിയ വഹനാപകടം
നിയന്ത്രണം വിട്ട സ്‌കോര്‍പ്പിയോ റോഡരികിലെ വെളളക്കെട്ടില്‍ മറിഞ്ഞു, ഒമ്പത് പേര്‍ക്ക് ദാരുണാന്ത്യം
author img

By

Published : Jun 11, 2022, 2:57 PM IST

പൂര്‍ണിയ (ബിഹാര്‍): ബിഹാറിലെ പൂര്‍ണിയ ജില്ലയില്‍ റോഡരികിലെ വെള്ളം നിറഞ്ഞ കുഴിയിലേക്ക് സ്‌കോര്‍പ്പിയോ മറിഞ്ഞുണ്ടായ അപകടത്തില്‍ ഒമ്പത് പേര്‍ മരിച്ചു. കഞ്ചിയ മിഡില്‍ സ്‌കൂളിന് സമീപം ഇന്ന് (11 ജൂണ്‍ 2022) രാവിലെയോടെയാണ് അപകടം നടന്നത്. അമിത വേഗതയില്‍ വന്ന് അപകടത്തില്‍പ്പെട്ട സ്‌കോര്‍പ്പിയോയില്‍ പത്ത് പേരാണ് ഉണ്ടായിരുന്നത്.

മുഴുവന്‍ യാത്രക്കാരും കിഷന്‍ഗഞ്ചിലെ നുനിയ ഗ്രാമത്തില്‍ നിന്നുള്ളവരാണെന്ന് പൊലീസ് അറിയിച്ചു. അപകടത്തില്‍ എട്ട് പേര്‍ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച രണ്ട് പേരില്‍ ഒരാള്‍ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.

അപകടത്തിന് പിന്നാലെ പ്രദേശവാസികളാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. യാത്രക്കാര്‍ അങ്കാറില്‍ നിന്നും കിഷന്‍ഗഞ്ചിലേക്ക് മടങ്ങവേയാണ് അപകടമുണ്ടായതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി. അപകടത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.