ETV Bharat / bharat

നിതീഷ് കുമാര്‍ രാജിവയ്ക്കും: ബിഹാറിൽ ബിജെപിയെ വെട്ടിലാക്കി ജെഡിയു

116 സീറ്റുള്ള പ്രതിപക്ഷത്തിന് ജെഡിയുവിന്‍റെ 43 സീറ്റുകൂടി ലഭിച്ചാൽ കേവല ഭൂരിപക്ഷമായ 122 മറികടക്കാം

Bihar political crisi  CM Nitish Kumar  bihar CM Nitish Kumar  Governor Chauhan  CM Nitish Kumar seeks appointment from Governor Chauhan  ബിഹാർ മുഖ്യമന്ത്രി  ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ  മുഖ്യമന്ത്രി നിതീഷ് കുമാർ  ഗവർണർ ഫാഗു ചൗഹാൻ  ബിഹാർ മുഖ്യമന്ത്രി ഗവർണർ ഫാഗു ചൗഹാനുമായി കൂടിക്കാഴ്‌ച നടത്തും  ജെ ഡി യു യോഗം  പട്‌ന  ആർജെഡി യോഗം  ഉപമുഖ്യമന്ത്രി തർകിഷോർ പ്രസാദ്  ബിജെപി നേതാക്കളുടെ യോഗം  ബിജെപി യോഗം
നിർണായക നീക്കവുമായി ബിഹാർ മുഖ്യമന്ത്രി: നിതീഷ് കുമാർ ഗവർണർ ഫാഗു ചൗഹാനുമായി കൂടിക്കാഴ്‌ച നടത്തിയേക്കും
author img

By

Published : Aug 9, 2022, 1:28 PM IST

പട്‌ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രാജി വയ്ക്കും. ജനതാദൾ യുണൈറ്റഡ് എൻഡിഎയിൽ നിന്ന് വേർപിരിയുന്നതിന്‍റെ ഭാഗമായാണ് രാജി. ഇന്നുച്ചയ്ക്ക് ഗവര്‍ണര്‍ ഫാഗു ചൗഹാനുമായി കൂടിക്കാഴ്‌ചയ്ക്ക് നിതീഷ് കുമാർ സമയം തേടി.

ജെഡിയു എംഎല്‍എമാരുടെ യോഗം ഉച്ചകഴിഞ്ഞ് ചേരും. ഈ യോഗത്തില്‍ അന്തിമ തീരുമാനം ഉണ്ടാവും. 116 സീറ്റുള്ള പ്രതിപക്ഷത്തിന് ജെഡിയുവിന്‍റെ 43 സീറ്റുകൂടി ലഭിച്ചാൽ കേവല ഭൂരിപക്ഷമായ 122 മറികടക്കാം. ഇതോടെ എൻഡിഎ 82 സീറ്റിലേക്കൊതുങ്ങും.

തേജസ്വി യാദവിന്‍റെ നേതൃത്വത്തിലുള്ള ലാലു പ്രസാദ് യാദവിന്‍റെ ആർജെഡിയും കോൺഗ്രസും ഇന്ന് യോഗം ചേരുന്നുണ്ട്. നിതീഷ് കുമാർ എൻഡിഎ വിട്ടാൽ സഖ്യത്തിന് തയ്യാറാണെന്ന് ഇരു പാർട്ടികളും സൂചിപ്പിച്ചു. ചെറുപാർട്ടികളായ ഹിന്ദുസ്ഥാൻ അവാം മോർച്ചയും സിപിഐഎമ്മല്ലും നിതീഷ് കുമാറിന് നിരുപാധിക പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്.

2020ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 43 സീറ്റാണ് ജെഡിയു നേടിയത്. ബിജെപി 74 സീറ്റു നേടി. ഇരുകക്ഷികളും തമ്മിലുള്ള ധാരണ പ്രകാരം മുഖ്യമന്ത്രി പദം നിതീഷ് കുമാറിന് നൽകുകയായിരുന്നു. 75 സീറ്റു നേടിയ ആർജെഡിയാണ് സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷി. കോൺഗ്രസിന് 19 സീറ്റുണ്ട്. കോൺഗ്രസിന്‍റെ മോശം പ്രകടനമാണ് സംസ്ഥാനത്ത് ആർജെഡിക്ക് അധികാരം നഷ്ടപ്പെടുത്തിയത്.

Also read: മറിച്ചിടാനുറച്ച് ബിജെപി, സഖ്യം വിട്ട് പുതിയ കൂട്ട് തേടി നിതീഷ്: ബിഹാർ രാഷ്ട്രീയം പറയുന്നത്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.