ഗയ: ബിഹാറിൽ 30 മില്യൺ (3 കോടി) രൂപയുടെ മയക്കുമരുന്ന് കണ്ടെടുത്ത സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് മൻപൂർ തഫ്‌സിലി പൊലീസ് സ്റ്റേഷൻ പരിധിയിൽ നടത്തിയ പരിശോധനയിലണ് 2.2 കിലോഗ്രാം മയക്കുമരുന്ന് കണ്ടെടുത്തത്.
സിറ്റി പൊലീസ് സൂപ്രണ്ട് രാകേഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പരിശോധന നടത്തിയത്. പൊലീസിനെ കണ്ടതും രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ സാഹസികമായി പിടികൂടുകയായിരുന്നു.
ALSO READ:തലയ്‌ക്കടിച്ച് ബോധരഹിതനാക്കി കഴുത്തറുത്തു ; അമ്പൂരിയില്‍ ഭാര്യ ഭർത്താവിനെ കൊന്നു
ഗയ ഉൾപ്പെടെ വിവിധ സ്ഥലങ്ങളിലേക്ക് ഇവ വിതരണം ചെയ്യാൻ പ്രതികൾ പദ്ധതിയിട്ടിരുന്നു. മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് മറ്റൊരാളുടെ പേര് കൂടി പ്രതികൾ വെളിപ്പെടുത്തിയതായും പൊലീസ് അറിയിച്ചു. നിലവിൽ കേസിലെ മുഖ്യപ്രതി ഒളിവിലാണെന്നും ഉടൻതന്നെ ഇയാളെ പിടികൂടുമെന്നും പൊലീസ് കൂട്ടിച്ചേർത്തു.