പട്‌ന: കേന്ദ്രമന്ത്രി അമിത് ഷായുടെ വിയോഗത്തിനായി പ്രാര്‍ഥിച്ച് ബിഹാര്‍ മന്ത്രി അശോക് ചൗധരി. കേന്ദ്രമന്ത്രിയുടെ വിയോഗത്തിനായി ദുര്‍ഗ ദേവിയോട് പ്രാര്‍ഥിക്കുന്നതായി മന്ത്രി പറഞ്ഞു. ബിഹാറില്‍ നിതീഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള ജെഡിയു സര്‍ക്കാറിനെ അധികാരത്തില്‍ നിന്നും താഴെയിറക്കാന്‍ ഛത്തിമയയോട് (മാതൃദേവത) പ്രാര്‍ഥിക്കുന്നുവെന്ന് അമിത് ഷാ പറഞ്ഞതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കവേയെയാണ് മന്ത്രി അശോക് ചൗധരിയുടെ പരാമര്‍ശം (Bihar Minister Ashok Chaudhary).
'അമിത് ഷായുടെ വിയോഗത്തിനായി താന്‍ ദുര്‍ഗ ദേവിയോട് പ്രാര്‍ഥിക്കുന്നു. മാതാ റാണി മഹിഷാസുരനെ ഇല്ലാതാക്കിയത് പോലെ അദ്ദേഹത്തെ ഇല്ലാതാക്കണമെന്നും' മന്ത്രി പറഞ്ഞു. തന്‍റെ ആഗ്രഹം സഫലമാകാന്‍ ദുര്‍ഗ ദേവിയോട് പ്രാര്‍ഥിക്കുന്നത് തുടരുമെന്നും ചൗധരി പറഞ്ഞു (Union Minister Amit Shah).
ബിഹാറില്‍ ബിജെപി വിജയിക്കാന്‍ ഒട്ടും സാധ്യതയില്ല. ബിജെപി ഇവിടെ ദുര്‍ബലമാണ്. ബിഹാറില്‍ പാര്‍ട്ടിക്ക് ഒരു സീറ്റ് പോലും നേടാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. ബിഹാറില്‍ വിജയിക്കണമെങ്കില്‍ ബിജെപി കൂടുതല്‍ കഠിനാധ്വാനം ചെയ്യേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു (Chhathi Maiya).
ജെഡിയു സര്‍ക്കാറിനെ വിമര്‍ശിച്ച് അമിത് ഷാ: അടുത്തിടെ ബിഹാറിലെ മുസാഫര്‍പൂരില്‍ സന്ദര്‍ശനം നടത്തിയ കേന്ദ്ര മന്ത്രി അമിത് ഷാ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ബിഹാറിനെ ദുഷ്‌ട ശക്തികളില്‍ നിന്നും മോചിപ്പിക്കണമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. ബിഹാറിലെ ജാതി സെന്‍സസിന് പിന്നാലെ സംസ്ഥാനത്ത് സന്ദര്‍ശനം നടത്തിയപ്പോഴായിരുന്നു അമിത് ഷായുടെ പരാമര്‍ശം. ലാലു വിരുദ്ധ രാഷ്‌ട്രീയം പ്രസംഗിച്ചാണ് നിതീഷ് കുമാര്‍ അധികാരത്തിലെത്തിയതെന്നും അമിത് ഷാ കുറ്റപ്പെടുത്തിയിരുന്നു (Ministers Pray To Chhathi Maiya).
ജാതി സര്‍വേയ്‌ക്കും രൂക്ഷ വിമര്‍ശനം (Amit Shah Against Caste Census): ബിഹാറില്‍ ജാതി സെന്‍സസിലൂടെ മുസ്‌ലിം മതവിഭാഗത്തിലുള്ളവരുടെയും യാദവരുടെയും എണ്ണം പെരുപ്പിച്ച് കാട്ടിയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ വിമര്‍ശിച്ചിരുന്നു. ജെഡിയു എന്‍ഡിഎ സഖ്യത്തിന്‍റെ ഭാഗമായിരിക്കുമ്പോഴാണ് ബിഹാറില്‍ ജാതി സെന്‍സസ് നടത്താന്‍ തീരുമാനമായത്. എന്നാല്‍ സര്‍വേ നടത്തിയ രീതി പരിശോധിച്ചാല്‍ മഹാഗഡ്‌ബന്ധന്‍ സര്‍ക്കാറിന്‍റെ നിഗൂഢ താത്‌പര്യങ്ങളാണ് പുറത്തുവരുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുസ്‌ലിം, യാദവ് വിഭാഗത്തിന്‍റെ എണ്ണം പെരുപ്പിച്ച് കാണിച്ച സര്‍ക്കാറിന് മറ്റ് പിന്നോക്ക വിഭാഗങ്ങളോട് താത്‌പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.