ETV Bharat / bharat

'എന്നേയും കുട്ടികളേയും വീട്ടില്‍ നിന്ന് പുറത്താക്കിയിട്ട് 4 ദിവസമായി'; സര്‍ക്കാര്‍ ജോലി ലഭിച്ചതോടെ ഭര്‍ത്താവ് മര്‍ദിച്ചെന്നും യുവതി

ബിഹാറിലെ നവാഡയ്‌ക്കടുത്തുള്ള ഗോനാവ സ്വദേശിനിയാണ് ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്

government job  ബിഹാറിലെ നവാഡ  ഭര്‍ത്താവിനെതിരെ യുവതി
ഭര്‍ത്താവിനെതിരെ യുവതി
author img

By

Published : Jul 17, 2023, 2:47 PM IST

നവാഡ : സർക്കാർ ജോലി ലഭിച്ചതിനെ തുടർന്ന് തന്നേയും രണ്ട് കുട്ടികളേയും ഭർത്താവ് മർദിക്കുകയും വീട്ടിൽ നിന്ന് പുറത്താക്കുകയും ചെയ്‌തെന്ന പരാതിയുമായി യുവതി രംഗത്ത്. ജോലി ലഭിച്ചതോടെ ഭര്‍ത്താവിന്‍റെ മനോഭാവം മാറിയെന്നും തന്നോടും മക്കളോടും പഴയ സ്‌നേഹമില്ലെന്നും ബിഹാറിലെ നവാഡയ്‌ക്കടുത്തുള്ള ഗോനാവ സ്വദേശിനി ആരോപിച്ചു. വീടിന്‍റെ വാതില്‍ തുറക്കാന്‍ കേണപേക്ഷിച്ച് പറഞ്ഞെങ്കിലും ഭര്‍ത്താവ് ഇതിന് തയ്യാറായില്ലെന്നും അവര്‍ പറയുന്നു.

സംഭവം അറിഞ്ഞ പൊലീസ് സ്ഥലത്തെത്തി വീടിന്‍റെ വാതിൽ തുറക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന്, യുവതിയേയും രണ്ട് കുട്ടികളേയും പൊലീസ് സ്‌റ്റേഷനിൽ എത്തിച്ചു. വിവാഹം കഴിഞ്ഞ് 14 വർഷത്തിന് ശേഷമാണ് ഭർത്താവിന് സർക്കാർ ജോലി ലഭിച്ചതെന്ന് യുവതി പറയുന്നു. ആരോഗ്യവകുപ്പിൽ ജോലി കിട്ടിയ ശേഷം ഭർത്താവിന്‍റെ സ്വഭാവത്തിൽ മാറ്റം വന്നിരുന്നു. ഈ സ്വഭാവമാറ്റം കണ്ട് നാട്ടുകാരടക്കം അമ്പരന്നുവെന്നും യുവതി പൊലീസിനോട് പറഞ്ഞു. ജോലിക്ക് കയറിയ ശേഷം, ഭർത്താവ് ഭാര്യയേയും രണ്ട് കുട്ടികളേയും നിരന്തരം മർദിച്ചിരുന്നു. തുടര്‍ന്നാണ് ഇവരെ വീട്ടിൽ നിന്ന് പുറത്താക്കിയതെന്ന് പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു.

ആരോപണവിധേയനായ ആള്‍, നളന്ദ ജില്ലയിലെ ഗിരിയക് സദർ ആശുപത്രിയിലാണ് ജോലി ചെയ്യുന്നത്. 'എന്‍റെ ഭർത്താവിന് സർക്കാർ ജോലി ലഭിച്ചതിന് ശേഷം, എന്നേയും രണ്ട് കുട്ടികളേയും വീട്ടിൽ നിന്ന് പുറത്താക്കി. നാല് ദിവസമായി ഈ രൂപത്തില്‍ ഭർത്താവും കുടുംബാംഗങ്ങളും എന്നേയും മക്കളേയും ബുദ്ധിമുട്ടിക്കുന്നു. ഇതുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും പൊലീസിനെ അറിയിച്ചിട്ടുണ്ട്' - യുവതി മാധ്യമങ്ങളോട് പറഞ്ഞു.

'ഫോണിലൂടെ മുത്തലാഖ് ചൊല്ലി, മറ്റൊരു വിവാഹം കഴിച്ചു'; ഭര്‍ത്താവിനെതിരെ യുവതി : ഭര്‍ത്താവ് ഫോണിലൂടെ മുത്തലാഖ് ചൊല്ലി മറ്റൊരു സ്‌ത്രീയെ വിവാഹം ചെയ്‌തെന്നാരോപിച്ച് പൊലീസിന് യുവതി പരാതി നല്‍കിയ വാര്‍ത്ത ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് വന്നത്. ബിഹാറിലെ ഫുല്‍വാരി ഷെരീഫ് പൊലീസ് സ്റ്റേഷനിലാണ് യുവതി പരാതി നല്‍കിയത്. തങ്ങള്‍ 24 വര്‍ഷമായി വിവാഹിതരാണെന്നും മൂന്ന് മക്കളുണ്ടെന്നും യുവതി പറയുന്നു.

തന്നെ നിരന്തരം പീഡിപ്പിക്കുന്നയാളാണ് ഭര്‍ത്താവെന്നും നിസാര കാര്യങ്ങള്‍ക്ക് ദിവസങ്ങളോളം മര്‍ദിക്കാറുണ്ടെന്നും തുടര്‍ന്ന് കഴിഞ്ഞ ദിവസം ഫോണിലൂടെ മുത്തലാഖ് ചൊല്ലിയെന്നും യുവതി പരാതിയില്‍ പറയുന്നു. സ്വതന്ത്രമായി ജീവിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞാണ് ഭര്‍ത്താവ് മുത്തലാഖ് ചൊല്ലിയത്. എന്നാല്‍, അദ്ദേഹം മറ്റൊരു സ്‌ത്രീയെ വിവാഹം ചെയ്‌തെന്നും യുവതി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

READ MORE | 'ഫോണിലൂടെ മുത്തലാഖ് ചൊല്ലി, ഭര്‍ത്താവ് മറ്റൊരു വിവാഹം കഴിച്ചു'; പരാതിയുമായി യുവതി

ഇയാള്‍ നേരത്തെ വിവാഹം ചെയ്‌ത രണ്ട് യുവതികളെ മുത്തലാഖ് ചെയ്‌തിട്ടുണ്ടെന്നും മക്കളുടെ ചെലവിന് പണം ആവശ്യപ്പെട്ട തനിക്ക് അത് നല്‍കിയതിന് ശേഷം ഫോണിലൂടെ മുത്തലാഖ് ചൊല്ലുകയായിരുന്നെന്നും യുവതി പറഞ്ഞു. ഫോണിലൂടെ വിവാഹമോചനം നേടിയെന്നത് സംബന്ധിച്ച് യുവതിയുടെ പരാതി തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്ന് ഫുൽവാരി ഷെരീഫ് പൊലീസ് സ്റ്റേഷൻ ഇൻ ചാർജ് സഫീർ ആലം സ്ഥിരീകരിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.