പട്ന: കൊവിഡ് കേസുകള്‍ കുത്തനെ കൂടിവരുന്ന സാഹചര്യത്തില്‍ ബിഹാറില്‍ മെയ് 15 വരെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. കൊവിഡിനെ നേരിടാന്‍ ആവശ്യമാണെങ്കില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന് പട്‌ന ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. കൊവിഡിനെ നേരിടുന്നതില്‍ ബിഹാര്‍ സര്‍ക്കാര്‍ പരാജയപ്പെട്ടന്നും ജസ്റ്റിസ് ചക്രധാരി ശരൺ സിംഗ്, ജസ്റ്റിസ് മോഹിത് കുമാർ ഷാ എന്നിവരടങ്ങിയ ബെഞ്ച് വിമര്‍ശിച്ചിരുന്നു. ഇതിന് ശേഷമാണ് മുഖ്യമന്ത്രി നിതീഷ് കുമാര്‍ ലോക്ക്ഡൗണ്‍ നടപ്പിലാക്കാന്‍ തീരുമാനിക്കുന്നത്.
ബിഹാറിലെ സ്ഥിതിഗതികൾ നിരീക്ഷിക്കാൻ ഒരു യൂണിറ്റ് രൂപീകരിക്കാനും അഞ്ച് സ്പെഷ്യലിസ്റ്റുകളെ ഇതിനായി നിയോഗിക്കാനും ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. മുന്‍പ് ബിഹാര്‍ സര്‍ക്കാര്‍ മാര്‍ച്ച് 15 വരെ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നു. തിങ്കളാഴ്ച മാത്രം സംസ്ഥാനത്ത് 11,407 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ കേസുകളുടെ എണ്ണം 5 ലക്ഷം കടന്നു. 82 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മരണപ്പെട്ടത്. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 2821 ആയി.