ETV Bharat / bharat

ബിഹാറിലെ വിഷമദ്യ ദുരന്തം: മരണം 53 ആയി; നിരവധിപേരുടെ നില അതീവ ഗുരുതരം

author img

By

Published : Dec 16, 2022, 3:46 PM IST

Updated : Dec 16, 2022, 4:00 PM IST

വിഷമദ്യദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ വ്യാജമദ്യം നിര്‍മിക്കുന്നവര്‍ക്കെതിരെ റെയ്‌ഡ് ബിഹാര്‍ പൊലീസ് ശക്തമാക്കി

Bihar hooch tragedy  ബിഹാറിലെ വിഷമദ്യ ദുരന്തം  ബീഹാര്‍ പൊലീസ്  സരന്‍ ജില്ല  Bihar hooch tragedy death toll  ബിഹാറിലെ വിഷമദ്യ ദുരന്തം മരണസംഖ്യ  Bihar hooch tragedy police investigation
ബിഹാറിലെ വിഷമദ്യ ദുരന്തം

ഛപ്ര: ബിഹാറിലെ ഛപ്രയിലെ വിഷമദ്യ ദുരന്തത്തിലെ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യത. ആശുപത്രിയില്‍ ചികിത്സയില്‍ ഉള്ള 18 പേരില്‍ പലരുടെയും നില അതീവ ഗുരുതരമാണ്. ദുരന്തത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 53 ആയി.

സരന്‍ ജില്ലയിലെ ഇഷ്വാപൂർ, മഷറക്, അംനൗർ എന്നിവിടങ്ങളില്‍ നിന്നാണ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തത്. അതേസമയം സരന്‍ ജില്ലയില്‍ അനധികൃത മദ്യ വ്യാപാരത്തില്‍ ഏര്‍പ്പെട്ട 126 പേരെ പൊലീസ് അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്. കൂടാതെ 4,000 ലിറ്ററോളം വ്യാജമദ്യം പൊലീസ് പിടിച്ചെടുത്തു.

ALSO READ: 'മദ്യപിച്ചാൽ മരിക്കും'; 40 പേർ മരിച്ച ബിഹാർ വിഷമദ്യ ദുരന്തത്തിൽ വിവാദ പ്രസ്‌താവനയുമായി മുഖ്യമന്ത്രി

അലംഭാവം വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയെടുത്തിട്ടുണ്ടെന്ന് സരന്‍ ജില്ല കലക്‌ടര്‍ രാജേഷ് മീണ മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണെന്നും അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ സാധിക്കില്ലെന്നും സര്‍ണ്‍ ജില്ല എസ്‌പി സന്തോഷ്‌ കുമാര്‍ പറഞ്ഞു.

Last Updated : Dec 16, 2022, 4:00 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.