ETV Bharat / bharat

Bihar heat wave | ഉരുകിയൊലിച്ച് ബിഹാർ; ഉഷ്‌ണതരംഗത്തിൽ മരണം 70 കടന്നതായി അനൗദ്യോഗിക കണക്ക്

ബിഹാറിലെ ഭോജ്‌പൂരിൽ റെഡ് അലർട്ട്. പല ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. നിരവധി ആളുകൾ ആരോഗ്യ പ്രശ്‌നങ്ങളോടെ ചികിത്സയിൽ.

Bihar heat wave  Bihar heat wave  Bihar heat wave Death toll  heat stroke  heat wave  Bhojpur  Bhojpur heat wave  bihar red alert  Mufassil police station area  NAMCH  Bihar  ബിഹാർ  ബിഹാർ ഉഷ്‌ണതരംഗം  ബിഹാർ ഉഷ്‌ണതരംഗം മരണസംഖ്യ  ബിഹാർ ഉഷ്‌ണതരംഗം മരണം  ബിഹാർ ചൂട്  ബിഹാർ റെഡ് അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ  ഭോജ്‌പൂർ  റെഡ് അലർട്ട്  ബിഹാർ ഉഷ്‌ണതരംഗം രോഗങ്ങൾ  ഭോജ്‌പൂരിൽ റെഡ് അലർട്ട്  ബിഹാറിൽ റെഡ് അലർട്ട്  നിരോധനാജ്ഞ  ബിഹാർ നിരോധനാജ്ഞ
Bihar heat wave
author img

By

Published : Jun 19, 2023, 10:16 AM IST

ഭോജ്‌പൂർ : ബിഹാറിലെ ഉഷ്‌ണതരംഗത്തിൽ (Bihar heat wave) കഴിഞ്ഞ 72 മണിക്കൂറിനിടെ എഴുപതോളം മരണങ്ങൾ റിപ്പോർട്ട് ചെയ്‌തതായി അനൗദ്യോഗിക കണക്ക്. പല ജില്ലകളിലും മുൻകരുതൽ നടപടി എന്നോണം ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചു. ആളുകൾ വീടിന് വെളിയിൽ ഇറങ്ങരുതെന്നും അറിയിച്ചിട്ടുണ്ട്.

സ്‌കൂളുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. താപനില ഉയരുന്ന സാഹചര്യത്തിൽ ഭോജ്‌പൂർ (Bhojpur) ജില്ലയിൽ റെഡ് അലർട്ട് (red alert) പ്രഖ്യാപിച്ചു. ഇവിടെ രണ്ട് ദിവസത്തിനുള്ളിൽ 30 പേർക്ക് ജീവൻ നഷ്‌ടപ്പെട്ടെന്നാണ് കണക്ക്.

മുഫാസിൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ (Mufassil police station area) ഗജ്‌രാജ്‌ഗഞ്ച് ഒപിയിൽ നിയമിച്ച ഒരു ജവാൻ ഉൾപ്പെടെ 15ലധികം പേർ 24 മണിക്കൂറിനുള്ളിൽ നിർജലീകരണം മൂലം മരിച്ചു. അതേ സമയം, പട്‌നയിലെ എൻഎഎംസിഎച്ച് (NAMCH) എന്ന ആശുപത്രിയിൽ ഇന്നലെ മാത്രം ആറ് പേർ മരിച്ചു. മൂന്ന് ദിവസത്തിനിടെ 26ലധികം പേർക്കാണ് ജീവൻ നഷ്‌ടമായത്.

പല ജില്ലകളിലും രാത്രികാല ജാഗ്രത നിർദേശവും നൽകിയിട്ടുണ്ട്. രണ്ട് ദിവസം കൂടി ഈ സ്ഥിതി തുടരാനാണ് സാധ്യത. ഉയർന്ന രക്തസമ്മർദത്തോടൊപ്പം (high blood pressure) കടുത്ത പനി (fever), ഛർദ്ദി (vomiting), വയറിളക്കം (diarrhoea), ബോധക്ഷയം (fainting), ശ്വാസതടസ്സം (shortness of breath) തുടങ്ങിയ രോഗങ്ങളുടെ ലക്ഷണങ്ങളാണ് സദർ ആശുപത്രിയിൽ വരുന്ന രോഗികളിൽ ഭൂരിഭാഗവും കാണിക്കുന്നത്. വയോധികരും കുട്ടികളും ഉൾപ്പെടെ നിരവധി പേർക്ക് ചൂടിനെ തുടർന്ന് ആരോഗ്യസ്ഥിതി വഷളാകുകയും രോഗബാധിതരാകുകയും ചെയ്യുന്നു.

രണ്ട് ദിവസത്തിനുള്ളിൽ 40 മുതൽ 50 ആളുകൾ വരെ സൂര്യാഘാതത്തിന് ചികിത്സ തേടിയതായി സദർ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെ ഡോക്‌ടർ ഋഷി പറഞ്ഞു. അതേസമയം, 15 ഓളം പേർ സൂര്യാഘാതത്തെ (heat stroke) തുടർന്ന് മരിച്ചു. നിരവധി പേർ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളവരെ പട്‌നയിലെ ആശുപത്രിയിലേക്ക് മാറ്റി. ചൂട് കാറ്റ് വീശുന്നതിനാൽ ആളുകൾ വീടിന് പുറത്തിറങ്ങുന്നത് സുരക്ഷിതമല്ലെന്നാണ് ആശുപത്രി അധികൃതരും പറയുന്നത്. അന്തരീക്ഷം അതിവേഗം മാറിക്കൊണ്ടിരിക്കുന്നു. രാവിലെ നേരിയ തണുപ്പാണെങ്കിലും അധികം വൈകാതെ തന്നെ ചൂട് കാറ്റ് വീശാൻ തുടങ്ങും. ദിവസം കഴിയുന്തോറും മെർക്കുറിയും ഉയരാൻ തുടങ്ങുന്നു.

10 മണി കഴിഞ്ഞാൽ റോഡുകൾ വിജനമാണ്. ഇത് പ്രത്യേകിച്ച് ദിവസവേതനത്തിന് ജോലി ചെയ്യുന്നവരെയാണ് പ്രതികൂലമായി ബാധിക്കുന്നത്. ദിവസവേതന തൊഴിലാളികൾക്ക് ഇത് ബുദ്ധിമുട്ടുള്ള സമയമാണ്. സൂര്യാഘാതം, വയറിളക്കം, അതിസാരം, നിർജ്ജലീകരണം തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങൾ ഈ സീസണിൽ വർധിച്ചിട്ടുണ്ടെന്ന് പട്‌നയിലെ ഡോ. ദിവാകർ തേജസ്വി അറിയിച്ചിരുന്നു.

മുൻകരുതലിന്‍റെ ഭാഗമായി ഒആർഎസ് ലായനി കുടിക്കുക, ശരീരത്തിലെ ജലാംശം നിലനിർത്താൻ കൃത്യമായ ഇടവേളകളിൽ വെള്ളം കുടിക്കണം, നന്നായി ദഹിക്കുന്ന ഭക്ഷണം കഴിക്കുക, എണ്ണമയമുള്ളതും എരിവുള്ളതുമായ ഭക്ഷണം ഒഴിവാക്കുക, അയഞ്ഞ ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക, ദീർഘദൂര യാത്രകൾ ഒഴിവാക്കുക, യാത്ര ചെയ്യുകയാണെങ്കിൽ ഇടയ്ക്കിടെ തണലിൽ വിശ്രമിക്കുക എന്നിവ ചെയ്യണമെന്നും ദിവാകർ തേജസ്വി നിർദേശിച്ചു.

രാവിലെ 10 മുതൽ വൈകുന്നേരം 4 മണി വരെ സൂര്യപ്രകാശത്തിൽ വീടിന് പുറത്തിറങ്ങാതിരിക്കാനും ശ്രദ്ധിക്കുക, സൂര്യപ്രകാശം നേരിട്ട് ശരീരത്തിൽ പതിക്കുന്നത് പരമാവധി കുറയ്ക്കാന്‍ ശ്രമിക്കണമെന്നും ചൂടിന്‍റെ പ്രഭാവം അനുഭവപ്പെട്ടാൽ, കഴിയുന്നതും വേഗം ഒരു തണുത്ത സ്ഥലത്ത് അഭയം പ്രാപിക്കണമെന്നും മുന്നറിയിപ്പുണ്ട്. കൂടാതെ വെള്ളം ഉപയോഗിച്ച് ശരീരം തുടയ്ക്കുകയും സീസണൽ പഴങ്ങൾ കഴിക്കണമെന്നും മുൻകരുതൽ നടപടിയായി സ്വീകരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.