ETV Bharat / bharat

'15 വര്‍ഷമായി കോളജില്‍ എത്താറില്ല, ശമ്പളം കൃത്യമായി വാങ്ങുന്നുണ്ട്' ; ബിഹാര്‍ വിദ്യാഭ്യാസ മന്ത്രിക്കെതിരെ പ്രിന്‍സിപ്പല്‍

ബിഹാര്‍ വിദ്യാഭ്യാസ മന്ത്രിക്കെതിരെ ഔറംഗബാദിലെ രാംലഖൻ സിങ് യാദവ് കോളജ് പ്രിന്‍സിപ്പലിന്‍റെ വെളിപ്പെടുത്തല്‍. 15 വര്‍ഷമായി കോളജില്‍ എത്താത്ത മന്ത്രി നേരത്തെ ജോലി ചെയ്‌ത സമയത്ത് വാങ്ങിയത് പോലെ ഇപ്പോഴും ശമ്പളം കൈപ്പറ്റുന്നെന്ന് പരാതി

aurangabad college  Bihar education minister chandrashekar  കോളജില്‍ എത്താറില്ല  ബീഹാര്‍ വിദ്യാഭ്യാസ മന്ത്രി  ശമ്പളം കൃത്യമായി വാങ്ങുന്നു  പട്‌ന വാര്‍ത്തകള്‍  പട്‌ന പുതിയ വാര്‍ത്തകള്‍  Bihar news updates  news updates  latest news in kerala  news live
ബീഹാര്‍ വിദ്യാഭ്യാസ മന്ത്രിക്കെതിരെ പ്രിന്‍സിപ്പല്‍
author img

By

Published : Apr 6, 2023, 8:23 PM IST

പട്‌ന : ബിഹാറില്‍ മന്ത്രിസ്ഥാനം വഹിക്കുമ്പോഴും ഔറംഗബാദിലെ രാംലഖൻ സിങ് യാദവ് കോളജിലെ ശമ്പളപ്പട്ടികയിലുമുണ്ട് വിദ്യാഭ്യാസ മന്ത്രി ചന്ദ്രശേഖര്‍. രേഖകളില്‍ പ്രൊഫസറായി ചന്ദ്രശേഖർ ഇപ്പോഴും തുടരുന്നുണ്ടെന്നും ശമ്പളം വാങ്ങിക്കുന്നുണ്ടെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് പ്രിൻസിപ്പൽ ഡോ. വിജയ് രാജക്.സുവോളജി വിഭാഗത്തിലെ രേഖകള്‍ മുന്‍നിര്‍ത്തിയാണ് വെളിപ്പെടുത്തല്‍.

'കഴിഞ്ഞ 15 വര്‍ഷമായി ചന്ദ്രശേഖര്‍ കോളജില്‍ എത്തിയിട്ടില്ല. പതിനഞ്ച് വര്‍ഷം മുമ്പ് അദ്ദേഹം വിദ്യാര്‍ഥികള്‍ക്ക് ക്ലാസ് എടുത്തിരുന്നു. എന്നാല്‍ രാഷ്‌ട്രീയ ജീവിതം ആരംഭിച്ചതിന് ശേഷം കോളജിലേക്ക് വന്നിട്ടില്ല. പക്ഷേ രേഖകളില്‍ അദ്ദേഹത്തിന്‍റെ പേരുണ്ട്. സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് അദ്ദേഹം ഇപ്പോഴും കൃത്യമായി ശമ്പളം കൈപ്പറ്റുന്നുണ്ട്' - പ്രിൻസിപ്പൽ ഡോ. വിജയ് രാജക് പറഞ്ഞു.

ടീച്ചിങ് സ്റ്റാഫിന്‍റെ ഹാജർ പട്ടികയെടുത്ത് നോക്കിയാല്‍ ചന്ദ്രശേഖര്‍ ഒരു ദിവസം പോലും ജോലിക്ക് വന്നിട്ടില്ല. രേഖകളിലെ വിവരമനുസരിച്ച് 2026ല്‍ അദ്ദേഹം കോളജില്‍ നിന്ന് വിരമിക്കും. നേരത്തെയും ബിഹാർ വിദ്യാഭ്യാസ മന്ത്രിയുമായി ബന്ധപ്പെട്ട് നിരവധി തവണ വിവാദങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.

ബിആർ അംബേദ്‌കര്‍ മനുസ്‌മൃതി കത്തിച്ചതിന് സമാനമായി രാമചരിതമാനസം കത്തിക്കണമെന്ന് ചന്ദ്രശേഖർ ഈ വർഷം ജനുവരിയില്‍ പറഞ്ഞിരുന്നു. ഇതടക്കം ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.