ന്യൂഡൽഹി: കൊവിഡിനെ നേരിടാൻ കേന്ദ്ര സർക്കാരിന്‍റെ പക്കൽ യാതൊരുവിധ നയവുമില്ലെന്ന് ബിഹാർ കോൺഗ്രസ് നേതാവ് ഭക്ത ചരൺ ദാസ് പറഞ്ഞു. വാക്‌സിനുകൾ, കൊവിഡ്-റിലീഫ് മരുന്നുകൾ എന്നിവയുടെ പ്രതിസന്ധി രാജ്യം മുഴുവൻ അഭിമുഖീകരിക്കുന്നുണ്ടെന്നും ഡോക്ടർമാരുടെയും നേഴ്‌സുമാരുടെയും കുറവ് കൊവിഡ് പ്രതിരോധത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കേന്ദ്രത്തിലും ബീഹാറിലും എൻഡിഎ സർക്കാർ ഉണ്ടായിരുന്നിട്ടും സംസ്ഥാനം പ്രതിസന്ധി നേരിടുകയാണ്. കൊവിഡിനെതിരായ ഏറ്റവും വലിയ ആയുധമാണ് വാക്‌സിനേഷൻ. അതിനാൽ കേന്ദ്രസർക്കാർ ഒരു സാർവത്രിക വാക്‌സിൻ നയം നടപ്പാക്കി അതിലൂടെ മുഴുവൻ ജനങ്ങൾക്കും സൗജന്യ വാക്‌സിൻ നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ALSO READ: നിശ്ചിത സമയത്തിനുള്ളിൽ വാക്‌സിന്‍റെ രണ്ടാം ഡോസ് ഉറപ്പാക്കണമെന്ന് ഡൽഹി ഹൈക്കോടതി
സെൻട്രൽ വിസ്ത പദ്ധതി, രാം മന്ദിർ നിർമ്മാണം, പ്രതിമ നിർമ്മാണം തുടങ്ങിയവക്കായി കേന്ദ്ര സർക്കാർ ആയിരക്കണക്കിന് കോടി രൂപ ചെലവഴിക്കുന്നുണ്ട്. എന്നാൽ സൗജന്യമായി വാക്‌സിൻ നൽകാൻ കേന്ദ്ര സർക്കാരിന് ആയിരം കോടി ചെലവഴിക്കാൻ കഴിയാത്തതെന്താണെന്നും ചരൺ ദാസ് ചോദിച്ചു. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,174 പേർക്ക് ബിഹാറിൽ കൊവിഡ് സ്ഥിരീകരിച്ചു.