ETV Bharat / bharat

ബിഹാറിൽ കൊവിഡ്‌ വാക്സിൻ സൗജന്യമായി നൽകാൻ മന്ത്രിസഭ അംഗീകാരം

author img

By

Published : Dec 16, 2020, 2:23 PM IST

20 ലക്ഷം പേർക്ക്‌ തൊഴിൽ നൽകുന്നതിനുള്ള പദ്ധതിയും സ്ത്രീകൾക്കിടയിൽ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന സർക്കാർ പ്രത്യേക പദ്ധതിയും അവതരിപ്പിക്കും. ഇതിനായി സർക്കാർ 50 ശതമാനം വരെ പലിശരഹിത വായ്പ നൽകും.

20 lkh jobs in Bihar  COVID vaccine in Bihar  Bihar cabinet approves free COVID-19 vaccine proposal  COVID cases in bihar  ബിഹാർ
ബിഹാറിൽ കൊവിഡ്‌ വാക്സിൻ സൗജന്യമായി നൽകാൻ മന്ത്രിസഭ അംഗീകാരം നൽകി

പട്‌ന: കൊവിഡ്‌ വാക്സിൻ ലഭ്യമാകുമ്പോൾ സൗജന്യമായി നൽകാനുള്ള നിർദ്ദേശത്തിന് ബിഹാർ മന്ത്രിസഭ അംഗീകാരം നൽകി. അടുത്തിടെ സമാപിച്ച ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വാഗ്ദാനങ്ങളിലൊന്നായിരുന്നു സൗജന്യ വാക്‌സിൻ വിതരണം.

''കൊവിഡ്‌ വാക്‌സിൻ വ്യാപകമായ ഉത്‌പാദനം തുടങ്ങിയാൽ ഉടൻ ബിജെപി എല്ലാവർക്കും സൗജന്യമായി വാക്‌സിൻ നൽകുമെന്ന്‌.'' പ്രകടന പത്രിക പുറത്തിറക്കി നിർമല സീതാരാമൻ പ്രഖ്യാപിച്ചത്‌. 243 സീറ്റുകളുള്ള ബിഹാർ നിയമസഭയിൽ എൻ‌ഡി‌എ 125 സീറ്റുകളാണ്‌ നേടിയത്‌. 20 ലക്ഷം പേർക്ക്‌ തൊഴിൽ നൽകുന്നതിനുള്ള പദ്ധതിയും സ്ത്രീകൾക്കിടയിൽ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന സർക്കാർ പ്രത്യേക പദ്ധതിയും അവതരിപ്പിക്കും. ഇതിനായി സർക്കാർ 50 ശതമാനം വരെ പലിശരഹിത വായ്പ നൽകും. ഉന്നത വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനായി പെൺകുട്ടികൾക്ക്‌ പന്ത്രണ്ടാം ക്ലാസ് പാസായതിന് ശേഷം 25,000 രൂപയും ബിരുദാനന്തര ബിരുദം നേടിയാൽ 50,000 രൂപ ധനസഹായവും ലഭിക്കുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്‌.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.