പട്‌ന: കതിഹാർ ജില്ലയിലെ കുർസേലയ്ക്ക് സമീപം ട്രക്കും കാറും കൂട്ടിയിടിച്ച് എട്ട് പേർ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ ചൊവ്വാഴ്ച പുലർച്ചെ അഞ്ച് മണിയ്ക്കാണ് സംഭവം. വിവരം ലഭിച്ച ഉടൻ പൊലീസ് സ്ഥലത്തെത്തി മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി സർദാർ ആശുപത്രിയിലേക്ക് മാറ്റി.
പൂർണിയയിൽ താമസിക്കുന്ന ഒരാളുടെ പേരിലാണ് ട്രക്ക് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും സ്കോർപിയോ കാർ പശ്ചിമ ബംഗാളിൽ നിന്നുള്ളതാണെന്നും വൃത്തങ്ങൾ അറിയിച്ചു. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.