ETV Bharat / bharat

ഗുജറാത്തില്‍ ഭൂപേന്ദ്ര പട്ടേല്‍ മന്ത്രിസഭ ഇന്ന് അധികാരമേല്‍ക്കും ; ബിജെപിയുടെ തുടര്‍ച്ചയായ ഏഴാം സര്‍ക്കാര്‍

ഗാന്ധിനഗറിലെ ഹെലിപാഡ് ഗ്രൗണ്ടിൽ ഉച്ചയ്ക്ക് 2 മണിക്കാണ് ഭൂപേന്ദ്ര പട്ടേല്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുക. ഗവർണർ ആചാര്യ ദേവവ്രത് പട്ടേലിന് സത്യവാചകം ചൊല്ലിക്കൊടുക്കും. ഗുജറാത്തില്‍ തുടര്‍ച്ചയായ ഏഴാം തവണയാണ് ബിജെപി അധികാരത്തിലെത്തുന്നത്. തുടര്‍ച്ചയായ രണ്ടാം തവണ മുഖ്യമന്ത്രിയാകുന്ന വ്യക്തിയാണ് ഭൂപേന്ദ്ര പട്ടേല്‍

New Gujarat CM Bhupendra Patel  Bhupendra Patel to take oath as Gujarat CM today  Bhupendra Patel  BJP leader Bhupendra Patel  New Gujarat CM  Gujarat Assembly Election 2022  ഗുജറാത്തില്‍ ഏഴാമതും ബിജെപി സര്‍ക്കാര്‍  ബിജെപി സര്‍ക്കാര്‍  ഗുജറാത്തില്‍ ബിജെപി സര്‍ക്കാര്‍  ഭൂപേന്ദ്ര പട്ടേല്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും  ഭൂപേന്ദ്ര പട്ടേല്‍  ആചാര്യ ദേവവ്രത്  ഗുജറാത്ത് ഗവര്‍ണര്‍ ആചാര്യ ദേവവ്രത്  മേംനഗർ മുനിസിപ്പാലിറ്റി  പ്രധാനമന്ത്രി നരേന്ദ്ര മോദി  പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്  കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ  അഹമ്മദാബാദ് മുനിസിപ്പൽ കോർപറേഷന്‍  ആം ആദ്‌മി പാർട്ടി  BJP  AAP  Congress  കോണ്‍ഗ്രസ്
ഭൂപേന്ദ്ര പട്ടേലും സംഘവും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
author img

By

Published : Dec 12, 2022, 8:20 AM IST

Updated : Dec 12, 2022, 1:40 PM IST

ഗാന്ധിനഗർ : ഗുജറാത്ത് മുഖ്യമന്ത്രിയായി ബിജെപി നേതാവ് ഭൂപേന്ദ്ര പട്ടേൽ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഗാന്ധിനഗറിലെ ഹെലിപാഡ് ഗ്രൗണ്ടിൽ ഉച്ചയ്ക്ക് 2 നാണ് സത്യപ്രതിജ്ഞ ചടങ്ങ്. ഗവർണർ ആചാര്യ ദേവവ്രത് പട്ടേലിന് സത്യവാചകം ചൊല്ലിക്കൊടുക്കും. തുടര്‍ച്ചയായ രണ്ടാം തവണയാണ് ഭൂപേന്ദ്ര പട്ടേല്‍ മുഖ്യമന്ത്രിയാകുന്നത്. ഭൂപേന്ദ്ര പട്ടേലിനൊപ്പം മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്‌ത് ചുമതലയേല്‍ക്കും.

ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി നേതൃത്വത്തിലുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ എന്നിവർ പങ്കെടുക്കും. ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിൽ 156 സീറ്റുകളാണ് ബിജെപി നേടിയത്. 1960-ൽ സംസ്ഥാനം രൂപീകരിച്ചതിനുശേഷമുള്ള റെക്കോര്‍ഡ് വിജയമാണ് ഇത്. തുടര്‍ച്ചയായ ഏഴാം തവണയാണ് ഗുജറാത്തില്‍ ബിജെപി അധികാരത്തിലെത്തുന്നത്.

ഭൂപേന്ദ്ര പട്ടേ‍ല്‍ എന്ന നേതാവ് : 2021 സെപ്റ്റംബർ 13-ന് ഗുജറാത്തിന്‍റെ 17-ാമത് മുഖ്യമന്ത്രിയായി പട്ടേൽ സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റു. മേംനഗർ നഗരസഭാംഗമായി രാഷ്‌ട്രീയ യാത്ര ആരംഭിച്ച അദ്ദേഹം 2017 ലെ ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ ഘട്‌ലോഡിയയിൽ നിന്ന് എംഎൽഎയായി. 2022ലെ തെരഞ്ഞെടുപ്പിൽ ഘട്‌ലോഡിയ മണ്ഡലത്തിൽ നിന്ന് 1,91,000 വോട്ടിന്‍റെ റെക്കോര്‍ഡ് ഭൂരിപക്ഷത്തിലാണ് പട്ടേൽ വീണ്ടും വിജയിച്ചത്.

തുടക്കം മേംനഗറില്‍ : മേംനഗർ മുനിസിപ്പാലിറ്റിയുടെ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാനായി 1995ലാണ് അദ്ദേഹം പദവികളിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. ഒരു പതിറ്റാണ്ടിലേറെ മുനിസിപ്പാലിറ്റിയിൽ സേവനമനുഷ്‌ഠിച്ചു. 1999-2000, 2004-2006 എന്നീ കാലഘട്ടങ്ങളില്‍ നഗരസഭ അധ്യക്ഷനായി. 2008 മുതല്‍ 2010 വരെ അഹമ്മദാബാദ് മുനിസിപ്പൽ കോർപറേഷൻ സ്‌കൂൾ ബോർഡിന്‍റെ വൈസ് ചെയർമാനായിരുന്നു അദ്ദേഹം.

പിന്നീട് 2010 മുതൽ 2015 വരെ തൽതേജ് വാർഡിൽ കോർപറേറ്ററായി പ്രവര്‍ത്തിച്ചു. ഈ കാലയളവിൽ അദ്ദേഹം അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പറേഷനില്‍ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായിരുന്നു. 2015ൽ അഹമ്മദാബാദ് നഗരവികസന അതോറിറ്റിയുടെ ചെയർമാനായി. 2017ൽ ഘട്‌ലോഡിയ മണ്ഡലത്തിൽ നിന്ന് 1,17,000 വോട്ടിന്‍റെ വലിയ ഭൂരിപക്ഷത്തിൽ വിജയിച്ച് പട്ടേൽ ആദ്യമായി നിയമസഭാംഗമായി.

ആര്‍എസ്‌എസ്‌ അംഗത്വം : 1962 ജൂലൈ 15 ന് അഹമ്മദാബാദിൽ ജനിച്ച പട്ടേൽ ഗവൺമെന്‍റ് പോളിടെക്‌നിക്കിൽ നിന്ന് സിവിൽ എഞ്ചിനീയറിങ്ങിൽ ഡിപ്ലോമ നേടി. ആർഎസ്എസ് അംഗമാണ് അദ്ദേഹം. മേംനഗറിൽ ആർഎസ്എസ് നിയന്ത്രിക്കുന്ന പണ്ഡിറ്റ് ദീൻദയാൽ ലൈബ്രറിയുടെ നേതൃനിരയിലുമുണ്ട്.

ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് 2022 : ഗുജറാത്തിൽ ബിജെപിയും കോൺഗ്രസും തമ്മിൽ എല്ലായ്‌പ്പോഴും ശക്തമായ മത്സരമാണ് നടന്നിരുന്നത്. എന്നാൽ ഇത്തവണ ആം ആദ്‌മി പാർട്ടിയുടെ (എഎപി) പ്രവേശനം ഈ തെരഞ്ഞെടുപ്പിനെ കൂടുതല്‍ നിര്‍ണായകമാക്കി. സൗജന്യ വൈദ്യുതി, വെള്ളം, സ്‌ത്രീകൾക്ക് പ്രതിമാസം 1000 രൂപ, കർഷകരുടെ കടം എഴുതിത്തള്ളൽ തുടങ്ങിയ വാഗ്‌ദാനങ്ങളിലൂടെ ഗുജറാത്തിലെ ജനങ്ങളെ ആകർഷിക്കാൻ എഎപി നേതാവ് അരവിന്ദ് കെജ്‌രിവാൾ കഠിനമായി ശ്രമിച്ചു.

മറുവശത്ത് വോട്ടർമാരെ ആകർഷിക്കാൻ കോൺഗ്രസും ശ്രമിച്ചു. എന്നാല്‍ 182 അംഗ നിയമസഭയിൽ ബിജെപി 156 സീറ്റുകൾ നേടി. സംസ്ഥാനത്ത് ഇതുവരെ നേടിയ ഏറ്റവും ഉയർന്ന വിജയമാണിത്. പ്രതിപക്ഷമായ കോൺഗ്രസിന് 17 സീറ്റുകൾ മാത്രമേ നേടാനായുള്ളൂ. ആം ആദ്‌മി പാർട്ടിക്ക് 5 സീറ്റിൽ തൃപ്‌തിപ്പെടേണ്ടി വന്നു. മൂന്ന് സീറ്റുകൾ സ്വതന്ത്ര സ്ഥാനാർഥികൾ നേടിയപ്പോള്‍ സമാജ്‌വാദി പാർട്ടി (എസ്‌പി) ഒരു സീറ്റ് നേടി.

Last Updated : Dec 12, 2022, 1:40 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.