ETV Bharat / bharat

ഗുജറാത്തില്‍ അധികാരമേറ്റ് ഭൂപേന്ദ്ര പട്ടേല്‍ സര്‍ക്കാര്‍; മോദിയ്‌ക്കും ഷായ്‌ക്കും പുറമെ ചടങ്ങില്‍ 200 സന്ന്യാസിമാര്‍ - ബിജെപി സര്‍ക്കാര്‍

പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി എന്നിവരടങ്ങുന്ന വിവിഐപികളുടെ സാന്നിധ്യത്തിലാണ് ഭൂപേന്ദ്ര പട്ടേലിന്‍റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്‌ത് അധികാരത്തിലേറിയത്

Bhupendra Patel takes oath as CM  ഗുജറാത്തില്‍ ബിജെപി സര്‍ക്കാര്‍ ചുമതലയേറ്റു  ഗുജറാത്തില്‍ അധികാരമേറ്റ് ഭൂപേന്ദ്ര പട്ടേല്‍  ഭൂപേന്ദ്ര പട്ടേല്‍  Bhupendra Patel takes oath as Gujarat CM  Gujarat CM  Bhupendra Patel
ഗുജറാത്തില്‍ അധികാരമേറ്റ് ഭൂപേന്ദ്ര പട്ടേല്‍ സര്‍ക്കാര്‍
author img

By

Published : Dec 12, 2022, 3:42 PM IST

ഗാന്ധിനഗർ: ഗുജറാത്തില്‍ ഭൂപേന്ദ്ര പട്ടേലിന്‍റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്‌ത് ചുമലതലയേറ്റു. തുടർച്ചയായ രണ്ടാം തവണയാണ് ഭൂപേന്ദ്ര പട്ടേൽ മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുന്നത്. ഗവർണർ ആചാര്യ ദേവ്‌വ്രത്, പട്ടേലിനും മന്ത്രിമാര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുത്തു.

പുതിയ സെക്രട്ടേറിയറ്റിന് സമീപമുള്ള ഹെലിപാഡ് ഗ്രൗണ്ടിലാണ് ചടങ്ങ് നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയവര്‍ ചടങ്ങിൽ പങ്കെടുത്തു. പുറമെ, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും സന്നിഹിതരായി. 200 സന്ന്യാസിമാരുടെ സാന്നിധ്യവും ശ്രദ്ധേയമായിരുന്നു.

ALSO READ| ഗുജറാത്തില്‍ ഭൂപേന്ദ്ര പട്ടേല്‍ മന്ത്രിസഭ ഇന്ന് അധികാരമേല്‍ക്കും ; ബിജെപിയുടെ തുടര്‍ച്ചയായ ഏഴാം സര്‍ക്കാര്‍

ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിൽ 156 സീറ്റുകളാണ് ബിജെപി നേടിയത്. 1960ൽ സംസ്ഥാനം രൂപീകരിച്ചതിനുശേഷമുള്ള റെക്കോഡ് വിജയമാണ് ഇത്. തുടര്‍ച്ചയായ ഏഴാം തവണയാണ് ഗുജറാത്തില്‍ ബിജെപി അധികാരത്തിലെത്തുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.