ഗാന്ധിനഗര്‍ : 17-ാമത് ഗുജറാത്ത് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേല്‍ ചുമതലയേറ്റു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിൽ, ഗവർണർ ആചാര്യ ദേവവ്രത് പട്ടേല്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.
സ്ഥാനമൊഴിഞ്ഞ വിജയ് രൂപാണിയാണ് മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഭൂപേന്ദ്ര പട്ടേലിന്‍റെ പേര് നിര്‍ദേശിച്ചത്. ശനിയാഴ്ച ഗുജറാത്തിലെ പാർട്ടി ആസ്ഥാനത്ത് കേന്ദ്ര നേതാക്കളും ബി.ജെ.പി എം.എല്‍.എമാരും പങ്കെടുത്ത യോഗത്തിലാണ് ഔദ്യോഗിക തീരുമാനമുണ്ടായത്.
ALSO READ: ഗുജറാത്തില്‍ മുഖം മിനുക്കലിന് ബിജെപി : ഭൂപേന്ദ്ര പട്ടേൽ മുഖ്യമന്ത്രി
അഹമ്മദാബാദ് മുന്‍സിപ്പല്‍ കോർപ്പറഷന്‍ സ്റ്റാന്‍റിങ് കമ്മിറ്റി ചെയർമാന്‍, അഹമ്മദാബാദ് അർബന്‍ ഡവലപ്പ്മെന്‍റ് അതോറിറ്റി ചെയർമാന്‍ എന്നീ പദവികള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്. 2017 ല്‍ ആദ്യതവണ എം.എല്‍.എയായ പട്ടേലിനെ മുഖ്യമന്ത്രിയാക്കിയതിലൂടെ പുതിയ രാഷ്ട്രീയ തുടക്കമാണ് പാര്‍ട്ടി ഗുജറാത്തില്‍ പയറ്റുന്നത്.
ഘട്ട്‌ലോദിയ മണ്ഡലത്തിൽ നിന്നാണ് അദ്ദേഹം നിയമസഭയിലെത്തിയത്. പാട്ടിദാർ സമുദായാംഗമാണ്. അടുത്ത മുഖ്യമന്ത്രി പാട്ടിദാർ വിഭാഗക്കാരന്‍ ആയിരിക്കണമെന്ന ആവശ്യം സമുദായ നേതാക്കളിൽ നിന്നും ഉയർന്നിരുന്നു.