ETV Bharat / bharat

വിദേശത്തു നിന്ന് ഇന്ത്യയിലേക്ക് 4,020 ഓക്സിജന്‍ സിലിണ്ടറുകള്‍

ഇന്ത്യയില്‍ കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ 50ലധികം രാജ്യങ്ങള്‍ ഇതിനകം സഹായങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്.

author img

By

Published : May 13, 2021, 5:37 PM IST

വിദേശ രാജ്യങ്ങളില്‍ നിന്നും 4,020 ഓക്സിജന്‍ സിലിണ്ടറുകള്‍ ഭുവനേശ്വര്‍ എയര്‍പോര്‍ട്ടിലെത്തും Bhubaneswar airport will receive 4 020 oxygen cylinders from foreign countries within one week: AAI ഓക്സിജന്‍ സിലിണ്ടറുകള്‍ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ കൊവിഡ്
വിദേശ രാജ്യങ്ങളില്‍ നിന്നും 4,020 ഓക്സിജന്‍ സിലിണ്ടറുകള്‍ ഭുവനേശ്വര്‍ എയര്‍പോര്‍ട്ടിലെത്തും

ന്യൂഡല്‍ഹി: ഭുവനേശ്വർ വിമാനത്താവളത്തിൽ ഒരാഴ്ചയ്ക്കുള്ളിൽ 4,020 ഓക്സിജൻ സിലിണ്ടറുകൾ വിദേശ രാജ്യങ്ങളില്‍ നിന്നും എത്തിക്കുമെന്ന് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) അറിയിച്ചു. ഏപ്രിൽ 23 നും മെയ് 11 നും ഇടയിൽ 156 ഓക്സിജൻ ടാങ്കറുകൾ, 536 ഓക്സിജൻ കോൺസെൻട്രേറ്ററുകൾ, 140 ഓക്സിജൻ സിലിണ്ടറുകൾ എന്നിവ വിമാനത്താവളം വഴി കൈകാര്യം ചെയ്തിട്ടുണ്ടെന്ന് എഎഐ പ്രസ്താവനയിൽ പറയുന്നു. ഇന്ത്യൻ വ്യോമസേനയാണ് ഈ വസ്തുക്കൾ കയറ്റുമതി ചെയ്യുന്നത്.

Also Read: മെഡിക്കല്‍ സാമഗ്രികളുടെ വില ഉയര്‍ത്തുന്നത് നിര്‍ത്തണം: ചൈനയോട് ഇന്ത്യ

ഭുവനേശ്വർ വിമാനത്താവളം ഉൾപ്പെടെ നൂറിലധികം വിമാനത്താവളങ്ങൾ എഎഐ സ്വന്തമാക്കി കൈകാര്യം ചെയ്യുന്നുണ്ട്. കൊവിഡ് രണ്ടാം തരംഗം ഇന്ത്യയെ വളരെ മോശമായാണ് ബാധിച്ചത്. നിരവധി സംസ്ഥാനങ്ങളിലെ ആശുപത്രികളില്‍ ഓക്സിജൻ, വാക്സിനുകൾ, മരുന്നുകള്‍ എന്നിവയുടെ അഭാവം നേരിടുന്നുണ്ട്. അതേസമയം 50ലധികം രാജ്യങ്ങള്‍ ഇതിനകം ഇന്ത്യയ്ക്ക് സഹായങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,62,727 പുതിയ കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ആകെ കേസുകളുടെ എണ്ണം 2,37,03,665 ആയി. മരണസംഖ്യ 2,58,317 ആയി ഉയർന്നു. ഒറ്റ ദിനം 4,120 പേരാണ് രോഗം ബാധിച്ച് മരണപ്പെട്ടത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.