ന്യൂഡൽഹി: ഭുവനേശ്വർ വിമാനത്താവളം വഴിയുള്ള കൊവിഡ് മെഡിക്കൽ ഉപകരണങ്ങളുടെ ഗതാഗതം വളരെ സുഗമമാണെന്ന് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ. 20.53 മെട്രിക് ടൺ കൊവിഡ് വാക്സിന്‍റെ 669 ബോക്സുകൾ ഭുവനേശ്വർ വിമാനത്താവളത്തിൽ നിന്ന് 2021 മെയ് 9 വരെ വിവിധ എയർലൈൻസ് വഴി കയറ്റി അയച്ചു. രാജ്യത്തെ ഓക്സിജൻ പ്രതിസന്ധി മറികടക്കാൻ 156 ശൂന്യമായ ഓക്സിജൻ ടാങ്കറുകൾ, 526 ഓക്സിജൻ കോൺസൺട്രേറ്ററുകൾ, 140 ഓക്സിജൻ സിലിണ്ടറുകൾ 75 ഇന്ത്യൻ വ്യോമസേന വിമാനങ്ങളായ സി 17, സി 130 ജെ, എഎൻ 32 എന്നിവ വഴി 2021 ഏപ്രിൽ 23 മുതൽ 2021 മെയ് 11 വരെ കയറ്റി അയച്ചു. ഇതുകൂടാതെ വിവിധ എയർലൈൻസിലൂടെ 41 ഓക്സിജൻ കോൺസൺട്രേറ്ററുകളും കയറ്റി അയച്ചിട്ടുണ്ട്. 10 ലിറ്ററിന്‍റെ 3500 സിലണ്ടറുകളും 46.7 ലിറ്ററിന്‍റെ 1520 സിലണ്ടറുകളും വിദേശ രാജ്യങ്ങളിൽ നിന്ന് വരും ആഴ്ചകളിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അധികൃതർ വ്യക്തമാക്കി.
Also Read: ഇന്ത്യയ്‌ക്ക് വീണ്ടും സഹായവുമായി യുകെ
അതേസമയം യാത്രക്കാർക്ക് സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നതിന് കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ എല്ലാ കൊവിഡ് പ്രോട്ടോക്കോളുകളും പാലിച്ചാണ് ഭുവനേശ്വർ വിമാനത്താവളം പ്രവർത്തിക്കുന്നത്. എഎഐയിലെ ജീവനക്കാർക്ക് സുരക്ഷ ഉറപ്പാക്കാൻ സർക്കാറിന്‍റെ സഹകരണത്തോടെ കൊവിഡ് വാക്സിനേഷൻ ക്യാമ്പും സംഘടിപ്പിച്ചിട്ടുണ്ട്.