ETV Bharat / bharat

ഭോപ്പാൽ എംപി പ്രഗ്യ സിങ് താക്കൂർ ചികിത്സയ്ക്കായി മുംബൈയിലെത്തി - ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻ

ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് ശനിയാഴ്‌ച ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് താക്കൂറിനെ മുംബൈയിലെ കോകിലബെൻ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്

ഭോപ്പാൽ  bhopal  ഭോപ്പാൽ എംപി  bhopal mp  പ്രഗ്യ സിങ് താക്കൂർ  Pragya Singh Thakur  ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്  all india institute of medical science  aims  ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻ  എയിംസ്
Bhopal MP Pragya Thakur flown to Mumbai for treatment
author img

By

Published : Mar 6, 2021, 7:30 PM IST

ഭോപ്പാൽ: ഭോപ്പാൽ എംപിയും ബിജെപി നേതാവുമായ പ്രഗ്യ സിങ് താക്കൂർ ചികിത്സയ്ക്കായി മുംബൈയിലെത്തി. ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് ശനിയാഴ്‌ച ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് താക്കൂറിനെ ആശുപത്രിയിലേക്ക് പ്രവേശിപ്പിക്കുന്നത്. സ്വന്തം വസതിയിൽ നിന്നാണ് താക്കൂറിനെ വിമാനത്താവളത്തിലേക്ക് കൊണ്ടുപോയതെന്നും മുംബൈയിലെ കോകിലബെൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നതായും അവരുടെ സഹായി സന്ദീപ് ശ്രീവാസ്‌തവ അറിയിച്ചു.

2008ലെ മാലേഗാവ് സ്ഫോടനക്കേസിലെ പ്രതിയായ താക്കൂർ കോടതിയിൽ ദിവസേന ഹാജരാകുന്നതിൽ നിന്ന് അടുത്തിടെയാണ് ഇളവ് ലഭിച്ചത്. അനാരോഗ്യവും സുരക്ഷാ പ്രശ്‌നങ്ങളും കാരണം ഈയിടെ നടന്ന പാർലമെന്‍റ് സമ്മേളനം കഴിഞ്ഞ് താക്കൂറിനെ ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസി(എയിംസ്)ൽ പ്രവേശിപ്പിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.