ETV Bharat / bharat

Bhopal INDIA Rally Postponed 'ഇന്ത്യ' മുന്നണി ഭോപ്പാലില്‍ നടത്താനിരുന്ന റാലി മാറ്റിവച്ചു; സ്ഥിരീകരിച്ച് ദിഗ്‌വിജയ് സിങ് - Bhopal INDIA rally Postponed

Rally Will be Held in Bhopal Itself : അതേസമയം മാറ്റിവയ്‌ക്കപ്പെട്ട റാലി ഭോപ്പാലിൽ തന്നെ നടക്കുമെന്നാണ് മധ്യപ്രദേശിലെ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന സൂചന. മധ്യപ്രദേശിൽ തങ്ങൾ തിരിച്ചുവരവിന്‍റെ പാതയിലാണെന്നും സംയുക്ത പ്രതിപക്ഷ റാലി മധ്യപ്രദേശ് വോട്ടർമാർക്കു ശക്തമായ സന്ദേശം നൽകുമെന്നും മധ്യപ്രദേശിന്‍റെ ചുമതലയുള്ള എ ഐ സി സി സെക്രട്ടറി സി പി മിത്തൽ ഇടിവി ഭാരതിനോട് പറഞ്ഞു.

Etv Bharat Digvijay Singh confirms postponement of INDIA rally in Bhopal  INDIA rally in Bhopal Postponed  INDIA aliance  ദിഗ്‌വിജയ് സിങ്  വിശാല പ്രതിപക്ഷ മുന്നണി  ഇന്ത്യ മുന്നണി  ഇന്ത്യ റാലി ഭോപ്പാല്‍  കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി  Bhopal INDIA rally Postponed
Digvijaya Singh confirms INDIA rally in Bhopal Postponed
author img

By ETV Bharat Kerala Team

Published : Sep 16, 2023, 4:07 PM IST

Updated : Sep 16, 2023, 5:05 PM IST

ഹൈദരാബാദ്: വിശാല പ്രതിപക്ഷ മുന്നണിയായ 'ഇന്ത്യ' മധ്യപ്രദേശിലെ ഭോപ്പാലില്‍ നടത്താനിരുന്ന തങ്ങളുടെ ആദ്യ റാലി മാറ്റിവച്ചു . ഒക്ടോബര്‍ ആദ്യവാരം സംഘടിപ്പിക്കാനിരുന്ന റാലിയാണ് മാറ്റിയത്. ചില ആഭ്യന്തര പ്രശ്‌നങ്ങൾ കാരണം റാലി മാറ്റിവയ്‌ക്കുന്നതായും പുതിയ തിയതിയും സ്ഥലവും ഉടന്‍ പ്രഖ്യാപിക്കുമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ് (Digvijaya Singh confirms INDIA rally in Bhopal Postponed) അറിയിച്ചു.

ഇന്ന് ഹൈദരാബാദില്‍ ചേരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ കൂടിയാലോചിച്ച ശേഷം മുന്നണിയിലെ മറ്റു കക്ഷികളോടുകൂടി ചര്‍ച്ച ചെയ്‌ത ശേഷമാകും പുതിയ തിയതി പ്രഖ്യാപിക്കല്‍. തങ്ങളുടെ സംസ്ഥാനത്ത് നടക്കേണ്ട റാലിക്കുവേണ്ടി മധ്യപ്രദേശ് കോണ്‍ഗ്രസ് സജ്ജരാകാത്തതാണ് റാലി മാറ്റിവയ്‌ക്കാന്‍ കാരണമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്.

അതേസമയം മാറ്റിവയ്‌ക്കപ്പെട്ട റാലി ഭോപ്പാലിൽ തന്നെ നടക്കുമെന്നാണ് മധ്യപ്രദേശിലെ കോണ്‍ഗ്രസ് (Madhya Pradesh Congress നേതൃത്വം നല്‍കുന്ന സൂചന. മധ്യപ്രദേശിൽ തങ്ങൾ തിരിച്ചുവരവിന്‍റെ പാതയിലാണെന്നും കഴിഞ്ഞ ആറ് മാസത്തിനിടെ 40 മുതിർന്ന ബി ജെ പി നേതാക്കൾ കോണ്‍ഗ്രസില്‍ ചേര്‍ന്നത് ശുഭ സൂചകമാണെന്നും മധ്യപ്രദേശിന്‍റെ ചുമതലയുള്ള എ ഐ സി സി സെക്രട്ടറി സി പി മിത്തൽ ഇടിവി ഭാരതിനോട് പറഞ്ഞു (CP Mittal told ETV Bharat) . ഭോപ്പാലിൽ നടക്കുന്ന സംയുക്ത പ്രതിപക്ഷ റാലി മധ്യപ്രദേശ് വോട്ടർമാർക്കു ശക്തമായ സന്ദേശം നൽകും. കോൺഗ്രസിനെ ഇത് തീർച്ചയായും സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Also Read: Shashi Tharoor on India Renaming: 'ഇന്ത്യ എന്ന പേരിനെ എതിര്‍ത്തത് ജിന്ന, ബിജെപി ജിന്നയുടെ വീക്ഷണത്തെ പിന്തുണയ്‌ക്കുന്നു'; ശശി തരൂര്‍

“തങ്ങളുടെ പരാജയം തിരിച്ചറിഞ്ഞ സംസ്ഥാന ബി ജെ പിയിൽ അരാജകത്വമുണ്ട്. അതുകൊണ്ടു തന്നെ കോൺഗ്രസിൽ ചേരാനുള്ള തിരക്കിലാണ് ബി ജെ പി നേതാക്കൾ. കഴിഞ്ഞ ആറ് മാസത്തിനിടെ 40 ലധികം ബി ജെ പി നേതാക്കൾ കോൺഗ്രസിൽ ചേർന്നു, ഇനിയും പലരും ചേരാൻ സാധ്യതയുണ്ട്. താമസിയാതെ ചില സിറ്റിങ് ബിജെപി എം എൽ എമാരും ഞങ്ങളോടൊപ്പം ചേരുന്നത് നിങ്ങൾ കാണും” -മിത്തൽ വെളിപ്പെടുത്തി.

അടുത്തിടെ ബി ജെ പി വിട്ട 40 നേതാക്കളിൽ നിരവധി മുൻ എം എൽ എമാരും മന്ത്രിമാരും ഉൾപ്പെടുന്നു. മുൻ ബിജെപി മന്ത്രിമാരായ, മുൻ മുഖ്യമന്ത്രി കൈലാഷ് ജോഷിയുടെ മകൻ ദീപക് ജോഷിയും, രാധേലാൽ ബാഗേലും മേയിലാണ് കോൺഗ്രസിൽ ചേർന്നത്. പിന്നീട് ജ്യോതിരാദിത്യ സിന്ധ്യയുടെ അടുത്ത അനുയായി ബൈജ്‌നാഥ് സിംഗ് യാദവ് കോൺഗ്രസിൽ ചേർന്നു. അടുത്തിടെയാണ് നർമദാപുരം മുൻ എം എൽ എ ഗിരിജ ശങ്കർ ശർമ കോൺഗ്രസിൽ ചേർന്നത്. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി തങ്ങളുടെ പാര്‍ട്ടിയുടെ പരാജയം മനസ്സിലാക്കിയ ബി ജെ പി നേതാക്കൾ കോൺഗ്രസിൽ ചേർന്നതോടെ ഹിമാചൽ പ്രദേശിലും കർണാടകയിലും സമാനമായ പ്രവണതയാണ് കണ്ടതെന്നും സി പി മിത്തൽ ഓർമിപ്പിച്ചു.

Also Read: Modi Renamed INDIA Alliance 'ഇന്ത്യ' സഖ്യം അഹങ്കാരികളുടേത്; പാര്‍ട്ടികള്‍ ഹിന്ദു വിരുദ്ധരെന്ന് മോദി

കഴിഞ്ഞ 18 വർഷമായി ശിവരാജ് സിങ് ചൗഹാൻ സർക്കാർ നിഷ്ക്രിയമായിരുന്നു, വോട്ടർമാർ അസ്വസ്ഥരാണ്. ബിജെപിയുടെ ഉന്നത നേതൃത്വത്തിന് ഇത് ബോധ്യമായതിനാൽ കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്കിടെ പ്രധാനമന്ത്രി മോദിക്ക് സാഗർ ജില്ലയിൽ രണ്ട് തവണ സന്ദർശനം നടത്തേണ്ടി വന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും സംസ്ഥാനത്ത് ഇടയ്ക്കിടെ സന്ദർശനം നടത്തുന്നുണ്ട്. അവർ കേടുപാടുകൾ നിയന്ത്രിക്കാൻ ശ്രമിക്കുന്നു, പക്ഷേ ഇപ്പോൾ വളരെ വൈകിയെന്നും മിത്തൽ കൂട്ടിച്ചേര്‍ത്തു.

Last Updated : Sep 16, 2023, 5:05 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.