ETV Bharat / bharat

'അവിടെ എത്തിയാൽ അവർ എന്നെ ബലി നൽകും'; രണ്ടാനമ്മ നരബലിക്കിരയാക്കുമെന്ന് ഭയന്ന് ഭോപ്പാലിൽ നിന്നും ചെന്നൈയിലെത്തി യുവതി - ചെന്നൈ

രണ്ടാനമ്മ സുധ ശർമക്കെതിരെ മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകി ശാലിനി ശർമ എന്ന യുവതി. സുധയുടെ ഫോൺ പരിശോധിച്ചപ്പോഴാണ് നരബലിയെക്കുറിച്ചുള്ള വിവരം ശാലിനി അറിഞ്ഞത്. ശാലിനിയുടെ അനിയൻ യാഷിനെ (10) ഇതിനോടകം ബലി നൽകി എന്നാണ് യുവതി ആരോപിക്കുന്നത്.

human sacrifice  girl escaped from human sacrifice  human sacrifice news  madhyapradesh bhopal  bhopal  tamilnadu  tamilndau chennai news  നരബലി  നരബലിക്കിരയാകുമെന്ന് ഭയന്ന് വീട് വിട്ട് യുവതി  നരബലി ഭോപ്പാലിൽ നിന്നും ചെന്നൈയിലെത്തി യുവതി  ഭോപ്പാൽ മധ്യപ്രദേശ്  ചെന്നൈ  നരബലി വാർത്തകൾ
നരബലി
author img

By

Published : Feb 26, 2023, 9:13 AM IST

ചെന്നൈ: രണ്ടാനമ്മ നരബലിക്ക് ഇരയാക്കുമെന്ന ഭയത്തിൽ ഭോപ്പാലിൽ നിന്ന് രക്ഷപ്പെട്ട് ചെന്നൈയിലെത്തി യുവതി. എബിവിപി എക്‌സിക്യൂട്ടീവായിരുന്ന ശാലിനി ശർമയാണ് (23) ചെന്നൈയിലെത്തിയത്. സംഘടനയിൽ തന്നെയുള്ള തമിഴ്‌നാട് സ്വദേശികളായ ദക്ഷിണാമൂർത്തി, വിഘ്‌നേഷ് എന്നിവരുടെ സഹായത്തോടെയാണ് ശാലിനി വീട് വിട്ടിറങ്ങിയത്. തന്‍റെ 10വയസുകാരനായ അനിയനെയും നരബലി നൽകിയെന്നും യുവതി പറയുന്നു.

ശാലിനിയെ രക്ഷപ്പെടാൻ സഹായിച്ച ദക്ഷിണാമൂർത്തിയെപ്പറ്റി ഇപ്പോൾ യാതൊരു വിവരവും ഇല്ല. യുവാവിനെ അന്യായമായി തടങ്കലിലാക്കി എന്നാണ് യുവതി ആരോപിക്കുന്നത്. രണ്ടാനമ്മയായ സുധ ശർമക്കെതിരെ യുവതി മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകി.

തുടർന്ന് യുവതിക്കും സുഹൃത്തുക്കൾക്കും സംരക്ഷണമൊരുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഫെബ്രുവരി 15നാണ് ശാലിനി വീട്ടിൽ നിന്ന് ഇറങ്ങിയത്. ഫെബ്രുവരി 17ന് ചെന്നൈയിലെത്തി. ആർഎസ്എസിന്‍റെ വിദ്യാർഥി സംഘടനയായ അഖില ഭാരത് വിദ്യാർത്ഥി പരിഷത്തിന്‍റെ (എബിവിപി) എക്‌സിക്യൂട്ടീവായ ശാലിനി ഇപ്പോൾ തന്തൈ പെരിയാർ ദ്രാവിഡർ കഴകത്തിന്‍റെ സംരക്ഷണയിലാണ്.

യുവതിക്കും സുഹൃത്തുക്കൾക്കും സംരക്ഷണമൊരുക്കണമെന്ന് കോടതി: രണ്ടാനമ്മ സുധ ശർമ മന്ത്രവാദത്തിന്‍റെ പേരിൽ ബലി നൽകാൻ പദ്ധതിയിടുന്നുവെന്ന് ആരോപിച്ച് മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകി. തന്‍റെ 10 വയസ്സുള്ള സഹോദരനെ അവർ ഇതിനോടകം ബലി നൽകി എന്നും ഹർജിയിൽ ആരോപിക്കുന്നു. തന്നെ ബലമായി ഭോപ്പാലിലേക്ക് കൊണ്ടുപോകാൻ സാധ്യതയുണ്ടെന്നും എന്നാൽ അവിടെ എത്തിയാൽ നരബലിക്ക് ഇരയാകേണ്ടിവരുമെന്നും യുവതി കോടതിയെ അറിയിച്ചു.

ഫെബ്രുവരി 23ന് ഹൈക്കോടതി ഹർജി പരിഗണിച്ചു. ജസ്റ്റിസ് ജി. ചന്ദ്രശേഖരനാണ് ഹർജി പരിഗണിച്ചത്. അഭിഭാഷകൻ അസാൻ മുഹമ്മദ് ജിന്ന പരാതിക്കാരിക്ക് വേണ്ടി കോടതിയിൽ ഹാജരായി.

തുടർന്ന് ശാലിനിക്കും ദക്ഷിണാമൂർത്തിക്കും വിഘ്‌നേഷിനും പൊലീസ് സംരക്ഷണം നൽകണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഭോപ്പാൽ പൊലീസ് കമ്മിഷണർക്ക് നിർദേശം നൽകിയിട്ടുണ്ട്. കേസ് മൂന്നാഴ്‌ചയ്‌ക്ക് ശേഷം വീണ്ടും പരിഗണിക്കും.

സുരക്ഷിതത്വം തേടി യാത്ര: പുലർച്ചെ 3.30ന് ഭോപ്പാലിൽ നിന്ന് ചെന്നൈയിലേക്കുള്ള ട്രെയിൻ കേറുമ്പോൾ വലിയ ഒരു അപകടത്തിൽ നിന്ന് രക്ഷപ്പെടാൻ പോകുന്നതിലുള്ള ആശ്വാസമായിരുന്നു 23കാരിയായ ശാലിനിക്ക്. ഗ്രാൻഡ് ട്രങ്ക് എക്‌സ്‌പ്രസിൽ കയറി ശാലിനി ശർമ ചെന്നൈയിലേക്ക് തിരിച്ചത് വലിയ പ്ലാനിങ്ങൊന്നുമില്ലാതെയാണ്. രണ്ടാനമ്മയായ സുധ ശർമ നരബലിക്ക് ഇരയാക്കുമെന്ന ഭയത്തിലാണ് ശാലിനി വീട് വിട്ടത്.

ഭാവി എന്താകുമെന്നോ ഇനി എന്തുചെയ്യുമെന്നോ എന്നൊക്കെയുള്ള വിഷയങ്ങൾ ശാലിനിയെ അലട്ടിയില്ല.. കാരണം, ശാലിനിക്ക് വീട്ടിൽ നിന്ന് രക്ഷപ്പെടണം എന്ന ചിന്ത മാത്രമായിരുന്നു മനസിൽ. നരബലിയാക്കാൻ ഇറങ്ങിപ്പുറപ്പെട്ട രണ്ടാനമ്മയുടെയും കൂട്ടാളികളുടെയും പിടിയിൽ നിന്നും ജീവനും കൈയിൽ പിടിച്ചാണ് ശാലിനി വീട് വിട്ടിറങ്ങിയത്.

രണ്ടാനമ്മയോ അവരുടെ കൂട്ടാളികളോ തേടി എത്താതിരിക്കാനും ശാലിനി തന്ത്രങ്ങൾ മെനഞ്ഞു. യാത്ര ആരംഭിക്കുന്നതിന് മുൻപ്, 'ഞാൻ എന്‍റെ ജീവിതം അവസാനിപ്പിക്കാൻ പോകുന്നു. ഞാൻ ആരേയും കുറ്റപ്പെടുത്തുന്നില്ല. ദയവായി എന്നെ അന്വേഷിക്കരുത്', മഥുരയിലേക്ക് പോകുന്ന ട്രെയിനിന്‍റെ കമ്പാർട്ടുമെന്‍റിലേക്ക് മൊബൈൽ ഫോൺ എറിയുന്നതിന് മുൻപ് ശാലിനി ഒരു വീഡിയോ സന്ദേശം വീട്ടുകാർക്ക് അയച്ചു.

രാഷ്‌ട്രീയക്കാരുമായും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായുമൊക്കെ അടുത്ത ബന്ധം പുലർത്തുന്ന കുടുംബം അടുത്ത ആറ് മണിക്കൂറിനുള്ളിൽ ഫോൺ വീണ്ടെടുത്ത് തെരച്ചിൽ ആരംഭിച്ചു.

ഭയത്താൽ വിറച്ചുകൊണ്ടായിരുന്നു ശാലിനി സംസാരിച്ചത്. ആകസ്‌മികമായാണ് രണ്ടാനമ്മയുടെ ഫോണിലെ സംഭാഷണങ്ങൾ യുവതി കണ്ടത്. സ്റ്റോറേജ് ഫുൾ ആയതിനെ തുടർന്ന് അത് ശരിയാക്കാനായാണ് രണ്ടാനമ്മ സുധ അവരുടെ ഫോൺ ശാലിനിയ്‌ക്ക് നൽകിയത്. അതിനിടെയാണ് ഫോണിൽ അവർ മറ്റൊരാളുമായി ശാലിനിയെ ബലി നൽകുന്ന കാര്യത്തെപ്പറ്റി സംസാരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്.

അത് ഒരു ഓഡിയോ ഫയലായിരുന്നു. പിന്നീട് ഫോൺ വിശദമായി പരിശോധിച്ചപ്പോൾ നവംബർ നാല് ശാലിനിയുടെ ജന്മദിനത്തിൽ കൃത്യം നടത്താൻ അവർ തീരുമാനിച്ചു. പിന്നീട് എന്തൊക്കെയോ കാരണത്താൽ അത് ഫെബ്രുവരി 18 മഹാശിവരാത്രി ദിവസം നടത്താം എന്നായി. ഭയന്നുപോയെങ്കിലും ഒരു സംശയത്തിനും ഇടവരുത്താതെയാണ് രക്ഷപ്പെടാനുള്ള പദ്ധതികൾ ശാലിനി കണ്ടെത്തിയത്.

ഭോപ്പാലിൽ ബിരുദാനന്തര ബിരുദം നേടിയ ശാലിനി മാതാപിതാക്കളുടെ നിർബന്ധത്തിന് വഴങ്ങിയാണ് എബിവിപി സംഘടനയിൽ ചേർന്നത്. ഡയറ്ററ്റിക്‌സിൽ പിജിയും യോഗയിൽ ഡിപ്ലോമ ഹോൾഡറുമാണ് ശാലിനി. 'വീടിനുള്ളിൽ ഒതുങ്ങിക്കൂടിയിരുന്ന എനിക്ക് പുറംലോകവുമായി ബന്ധപ്പെടാനുള്ള ഒരു അവസരമായി കണ്ടുകൊണ്ടാണ് വീട്ടുകാരുടെ നിർബന്ധപ്രകാരം എബിവിപിയിൽ ചേർന്നത്'- ശാലിനി വ്യക്തമാക്കി.

പലപ്പോഴും വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ എനിക്ക് അതിലൂടെ കഴിഞ്ഞു. സംഘടനയിലൂടെ തന്നെയാണ് ശാലിനി തമിഴ്‌നാട് സ്വദേശികളായ ദക്ഷിണാമൂർത്തിയേയും വിഘ്‌നേഷിനെയും പരിചയപ്പെട്ടത്. എബിവിപിയുടെ മുൻ എക്‌സിക്യൂട്ടീവുകളായിരുന്നു ഇരുവരും. രണ്ടാനമ്മയുടെ പദ്ധതികളെക്കുറിച്ച് ഇരുവരെയും അറിയിച്ചതോടെ അവർ ശാലിനിക്ക് സഹായം വാഗ്‌ദാനം ചെയ്‌തു.

വീട്ടിൽ നിന്ന് രക്ഷപ്പെടാൻ അവരാണ് ശാലിനിയെ സഹായിച്ചത്. ചെന്നൈയിലേക്ക് ട്രെയിൻ കേറുന്നതുവരെ അതിൽ ദക്ഷിണാമൂർത്തി എന്ന യുവാവ് ശാലിനിക്ക് സുരക്ഷയൊരുക്കി റെയിൽവേ സ്റ്റേഷനിലുണ്ടായിരുന്നു. എന്നാൽ രാഷ്‌ട്രീയമായി വളരെ സ്വാധീനമുള്ള എന്‍റെ വീട്ടുകാർ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിൽ ദക്ഷിണാമൂർത്തിയെ കണ്ടെത്തി അന്യായമായി തടങ്കലിലാക്കിയിരിക്കുകയാണെന്ന് ശാലിനി ആരോപിച്ചു.

'എന്‍റെ രണ്ടാനമ്മയ്‌ക്ക് മൂന്ന് പെൺകുട്ടികളും ഒരു ആൺകുട്ടിയുമുണ്ട്. ഉത്തർപ്രദേശുകാരാണ് ഞങ്ങൾ. എന്‍റെ പിതാവിന് സർക്കാർ ജോലി ലഭിച്ചതോടെ ഞങ്ങൾ മധ്യപ്രദേശിലേക്ക് താമസം മാറി. കൊവിഡ് സമയത്താണ് അവർ എന്‍റെ രണ്ടാനമ്മയാണെന്ന് ഞാൻ തിരിച്ചറിഞ്ഞത്. അവരുടെ ക്രൂരതകൾ അറിഞ്ഞപ്പോൾ ഞാൻ ഒരു സംശയത്തിനും ഇടം നൽകാതെ എന്‍റെ സർട്ടിഫിക്കറ്റുകളും ആധാർ കാർഡും ശേഖരിച്ചു. എബിവിപി ക്യാമ്പ് എന്നു പറഞ്ഞാണ് ഞാൻ വീട്ടിൽ നിന്നിറങ്ങിയത്'- ശാലിനി പറഞ്ഞു.

ദുരൂഹതയായി അനിയന്‍റെ തിരോധാനം? മുൻപ് ശാലിനിയുടെ ഇളയ സഹോദരൻ യാഷിനെയും കാണാതായിരുന്നു. 'അവനെയും രണ്ടാനമ്മ ബലി നൽകിയെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അവനെക്കുറിച്ച് ചോദിക്കുമ്പോഴൊക്കെ തെരച്ചിൽ നടത്തിക്കൊണ്ടിരിക്കുകയാണെന്നാണ് പറയുന്നത്. എന്നാൽ, നാളിതുവരെ പൊലീസിൽ പരാതിപ്പെടാൻ അവർ തയ്യാറായിട്ടില്ല. അവൻ രണ്ടാനമ്മയുടെ നരബലിക്ക് ഇരയായി എന്നാണ് ഞാൻ കരുതുന്നത്', ശാലിനി പറഞ്ഞു. രണ്ടാനമ്മയുടെ ക്രൂരതകളെപ്പറ്റി പിതാവ് പ്രേംചന്ദ് ശർമയ്ക്ക് അറിയില്ലെന്നും ശാലിനി കൂട്ടിച്ചേർത്തു.

'ഞാൻ തമിഴ്‌നാട് തെരഞ്ഞെടുത്തതിനും കാരണമുണ്ട്, ഈ സംസ്ഥാനവും ജനങ്ങളും പുരോഗമനപരമാണ്. സുരക്ഷിതവുമാണ്. ഞാൻ ആദ്യമേ പറഞ്ഞല്ലോ.. എന്‍റെ കുടുംബത്തിന് രാഷ്‌ട്രീയവുമായും ഉന്നതരുമായും വളരെ അടുത്ത ബന്ധമുണ്ട്. എന്നാൽ, എന്‍റേത് ഒരു രാഷ്‌ട്രീയ ചൂടുള്ള വാർത്തയാക്കി മാറ്റാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എനിക്ക് ജീവിക്കണം...സമാധാനത്തോടെ...', ശാലിനി പറഞ്ഞുനിർത്തി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.