ETV Bharat / bharat

ആകാന്‍ക്ഷ ദുബെയുടെ മരണം : ഗായകന്‍ സമര്‍ സിങ്ങിനും സഹോദരനുമെതിരെ ലുക്ക്ഔട്ട് നോട്ടിസ് - നടിയുടെ അമ്മ മധു ദുബെ

ഭോജ്‌പുരി താരം ആകാന്‍ക്ഷ ദുബെ ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ ഗായകന്‍ സമര്‍ സിങ്ങിനും സഹോദരന്‍ സഞ്‌ജയ് സിങ്ങിനുമെതിരെ പൊലീസ് ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചു. സംഭവത്തില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

Bhojpuri Actress Akanksha Dubey death  Bhojpuri Actress Akanksha Dubey  Bhojpuri Actress  lookout notice against singer Samar Singh  singer Samar Singh  Samar Singh  ആകാന്‍ക്ഷ ദുബെയുടെ മരണം  ആകാന്‍ക്ഷ ദുബെ  ആകാന്‍ക്ഷ  ഗായകന്‍ സമര്‍ സിങിനും സഹോദരനുമെതിരെ  ലുക്ക്ഔട്ട് നോട്ടീസ്  ഭോജ്‌പുരി താരം  കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം  നടിയുടെ അമ്മ മധു ദുബെ  പൊലീസ്
ആകാന്‍ക്ഷ ദുബെയുടെ മരണം; ഗായകന്‍ സമര്‍ സിങിനും സഹോദരനുമെതിരെ ലുക്ക്ഔട്ട് നോട്ടീസ്
author img

By

Published : Apr 6, 2023, 9:23 PM IST

വാരാണസി (ഉത്തര്‍പ്രദേശ്) : ഭോജ്‌പുരി ചലച്ചിത്ര താരം ആകാന്‍ക്ഷ ദുബെ ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ ഗായകന്‍ സമര്‍ സിങ് ഉള്‍പ്പടെ രണ്ടുപേര്‍ക്കെതിരെ ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ച് പൊലീസ്. സാര്‍നാഥിലെ ഹോട്ടല്‍ മുറിയില്‍ ആകാന്‍ക്ഷയെ ആത്മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സമര്‍ സിങ്, സഹോദരന്‍ സഞ്‌ജയ് സിങ് എന്നിവര്‍ക്കെതിരെയാണ് പൊലീസ് ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചത്. ഇവര്‍ രാജ്യംവിട്ട് പുറത്തേക്ക് കടക്കാതിരിക്കാനാണ് നടപടിയെന്ന് സാര്‍നാഥ് സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ ധര്‍മപാല്‍ സിങ് വ്യക്തമാക്കി.

ആത്മഹത്യയല്ല, ഇത് കൊലപാതകം : നടിയുടെ അമ്മ മധു ദുബെയുടെ ആരോപണത്തില്‍ കേസെടുക്കാനായി ആവശ്യപ്പട്ട അഭിഭാഷകൻ ശശാഖ് ശേഖർ ത്രിപാഠി, ആകാന്‍ക്ഷയുടെ പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ടിലും ചോദ്യമുയര്‍ത്തി. ഇതില്‍ മെഡിക്കൽ വിദഗ്‌ധരുടെ ഉപദേശം തേടുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തില്‍ സിബിഐയോ, സിബി-സിഐഡിയോ അന്വേഷണം നടത്തണമെന്നും ത്രിപാഠി ആവശ്യപ്പെട്ടിരുന്നു. മാത്രമല്ല ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് അയച്ച കത്തിൽ 25 കാരിയായ നടിയുടേത് ആത്മഹത്യയല്ലെന്നും ഹോട്ടൽ മുറിയിൽ ചിലർ കൊലപ്പെടുത്തിയതാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷം മാത്രമേ സംസ്‌കാരം നടത്താവൂ എന്ന അമ്മയുടെ നിർബന്ധം വകവയ്‌ക്കാതെയാണ് ആകാൻക്ഷയുടെ മൃതദേഹം ബലമായി സംസ്‌കരിച്ചത്. മാത്രമല്ല ഭോജ്‌പുരി ചലച്ചിത്ര മേഖലയിലെ അറിയപ്പെടുന്ന പലരും, ചെയ്യുന്ന ജോലിക്ക് പ്രതിഫലം നല്‍കാതെ ദുബെയെ ചൂഷണം ചെയ്‌തിരുന്നുവെന്നും ശശാഖ് ശേഖർ ത്രിപാഠി കൂട്ടിച്ചേര്‍ത്തു.

സംഭവം ഇങ്ങനെ : മാര്‍ച്ച് 26 നാണ് ആകാൻക്ഷ ദുബെയെ വാരാണസിയിലെ ഹോട്ടൽ മുറിയിൽ ആത്മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തുന്നത്. ഇതിന് പിന്നാലെ ആത്മഹത്യയാണെന്ന് സ്ഥിരീകരിച്ച പൊലീസ് അന്വേഷണം ഊർജിതമാക്കി. അന്വേഷണത്തെ തുടര്‍ന്ന് ഭോജ്‌പുരി സിനിമയിലെ ഗായകനായ സമര്‍ സിങ്ങുമായി ആകാൻക്ഷ കഴിഞ്ഞ മൂന്ന് വർഷമായി ലിവിങ് റിലേഷനിലായിരുന്നുവെന്നും കണ്ടെത്തി. മരണ ദിവസം അകാൻക്ഷ ദുബെ ഒരു ജന്മദിന പാർട്ടിയിൽ നിന്ന് മടങ്ങി മഹമൂർഗഞ്ച് ഏരിയയിലെ ഒരു അപ്പാർട്ട്‌മെൻ്റിലെ ഹോട്ടലിൽ എത്തിയതായി അഡീഷണൽ പൊലീസ് കമ്മിഷണർ സന്തോഷ് സിങ് വ്യക്തമാക്കിയിരുന്നു. ഇതിനിടയിൽ ഒരു ആൺകുട്ടിയും അകാൻക്ഷയോടൊപ്പം ഹോട്ടൽ മുറിയിൽ എത്തിയിരുന്നുവെന്നും ഈ കുട്ടി വാരാണസിയിലെ തിക്രി മേഖലയിലാണ് താമസിക്കുന്നതെന്നും പൊലീസ് അന്വഷണത്തില്‍ കണ്ടെത്തിയിരുന്നു.

ആരോപണങ്ങളുമായി കുടുംബം : അതേസമയം തൻ്റെ മകൾ ആത്മഹത്യ ചെയ്തതല്ലെന്നും കൊലപ്പെടുത്തിയതാണെന്നും ആരോപിച്ച് ആകാൻക്ഷയുടെ അമ്മ മധു ദുബെ രംഗത്തെത്തി. സമർ സിങ്ങും സഹോദരൻ സഞ്ജയ് സിംഗുമാണ് തന്‍റെ മകളുടെ ജീവനെടുത്തതിന് പിന്നിലെന്നും ആകാൻക്ഷയുടെ അമ്മ ആരോപിച്ചിരുന്നു. മാർച്ച് 23 ന് സഞ്ജയ് സിങ് മകളെ കൊല്ലുമെന്ന് ഫോണിലൂടെ ഭീഷണിപ്പെടുത്തിയിരുന്നതായും സമർ സിങ് ആകാൻക്ഷ ദുബെയ്‌ക്ക് രണ്ട് കോടിയിലധികം രുപയുടെ കടം തിരിച്ചുനൽകാനുണ്ടെന്നും ഇതിന് താൽപര്യം കാണിച്ചിരുന്നില്ലെന്നും അമ്മ അറിയിച്ചിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.