ന്യൂഡൽഹി: ഭീമ കൊറേഗാവ് കേസില്‍, ആക്‌ടിവിസ്റ്റും തെലുങ്ക് വിപ്ലവ കവിയുമായ വരവര റാവുവിന് (82) ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ആരോഗ്യ കാരണങ്ങളാലാണ് റാവുവിന് സാധാരണ ഗതിയിലുള്ള ജാമ്യം. ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്.
മുംബൈ വിട്ടുപോകരുതെന്ന് റാവുവിന് നിർദേശമുണ്ട്. കേസിൽ ഇതുവരെ കുറ്റം ചുമത്തുന്ന നടപടികൾ ആരംഭിച്ചിട്ടില്ല. അതേസമയം, വരവര റാവു ഉൾപ്പെടെയുള്ളവരുടെ വിടുതൽ ഹർജി കോടതിയുടെ പരിഗണനയിലാണ്. വരവവര റാവു രാജ്യത്തിനും സമൂഹത്തിനുമെതിരെ പ്രവർത്തിച്ച വ്യക്തിയാണെന്ന് എൻ.ഐ.എ സുപ്രീംകോടതിയിൽ വാദിച്ചതെങ്കിലും കോടതി അത് ശരിവയ്‌ക്കാതെ ജാമ്യം നല്‍കുകയായിരുന്നു.
2018 ഓഗസ്റ്റ് 28ന് ഹൈദരാബാദിലെ വീട്ടിൽ നിന്നാണ് അദ്ദേഹത്തെ അറസ്റ്റുചെയ്‌തത്. ഭീമ കൊറേഗാവ് സംഘര്‍ഷ കേസിലാണ് അദ്ദേഹം ജയിലിലായത്.