സഹാറൻപൂർ : ഭീം ആർമി നേതാവും ആസാദ് സമാജ് പാർട്ടി ദേശീയ അധ്യക്ഷനുമായ ചന്ദ്രശേഖർ ആസാദിന് വെടിയേറ്റു. ഉത്തർപ്രദേശിലെ സഹാറൻപൂരിൽ വച്ചാണ് ആക്രമണമുണ്ടായത്. ചന്ദ്രശേഖർ ആസാദിന്‍റെ വാഹനവ്യൂഹത്തിന് നേരെ കാറിലെത്തിയ ആയുധധാരികളായ ഏതാനും പേർ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ ഇടുപ്പിനാണ് വെടിയേറ്റിട്ടുള്ളത്.
പരിക്കേറ്റ അദ്ദേഹത്തെ ചികിത്സയ്ക്കായി സിഎച്ച്‌സി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ദിയോബാന്ദിൽ അനുയായിയുടെ വീട്ടിൽ നടന്ന ചടങ്ങിൽ പങ്കെടുത്ത് മടങ്ങവെയാണ് ആക്രമണം ഉണ്ടായത്. എസ്‌യുവി കാറിൽ സഞ്ചരിക്കുകയായിരുന്ന അദ്ദേഹത്തെ വാഹനത്തിന്‍റെ വലത് വശത്ത് നിന്നാണ് അജ്‌ഞാതർ ആക്രമിച്ചത്.
ആക്രമണത്തിന് ശേഷം അക്രമികൾ സ്ഥലത്ത് നിന്ന് ഓടിപ്പോയതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്. ദിയോബാന്ദ് ആശുപത്രിയിൽ പാർട്ടി അനുയായികൾ തടിച്ച് കൂടിയിട്ടുണ്ട്. ആശുപത്രിക്ക് പുറത്ത് കനത്ത പൊലീസ് സന്നാഹവും നിലയുറപ്പിച്ചിട്ടുണ്ട്.
സംഭവത്തെ തുടർന്ന് ജില്ലയുടെ അതിർത്തികളില്‍ പരിശോധന ശക്തമാക്കുകയും അക്രമികളെ പിടികൂടാന്‍ പൊലീസ് സംഘങ്ങളെ വിന്യസിക്കുകയും ചെയ്‌തിട്ടുണ്ട്. ഇതിന് പുറമെ സമീപ ജില്ലകളിലെ പൊലീസ് ഉദ്യോഗസ്ഥരേയും സഹാറൻപൂർ പൊലീസ് ബന്ധപ്പെട്ടിട്ടുണ്ട്. വിവരമറിഞ്ഞ് ആസാദ് സമാജ് പാർട്ടി പ്രവർത്തകരും ഭാരവാഹികളും ആശുപത്രിയിൽ എത്തി.
-
#WATCH | "I don't remember well but my people identified them. Their car went towards Saharanpur. We took a U-Turn. Five of us, including my younger brother, were in the car when the incident occurred..," says Bhim Army leader and Aazad Samaj Party - Kanshi Ram chief, Chandra… pic.twitter.com/MLeVR8poaN
— ANI (@ANI) June 28, 2023 " class="align-text-top noRightClick twitterSection" data="
">#WATCH | "I don't remember well but my people identified them. Their car went towards Saharanpur. We took a U-Turn. Five of us, including my younger brother, were in the car when the incident occurred..," says Bhim Army leader and Aazad Samaj Party - Kanshi Ram chief, Chandra… pic.twitter.com/MLeVR8poaN
— ANI (@ANI) June 28, 2023#WATCH | "I don't remember well but my people identified them. Their car went towards Saharanpur. We took a U-Turn. Five of us, including my younger brother, were in the car when the incident occurred..," says Bhim Army leader and Aazad Samaj Party - Kanshi Ram chief, Chandra… pic.twitter.com/MLeVR8poaN
— ANI (@ANI) June 28, 2023
ഭീം ആർമിയും ആസാദ് സമാജ് പാർട്ടിയും : 2014 ലാണ് ചന്ദ്രശേഖർ ആസാദ് ഭീം ആർമി സ്ഥാപിച്ചത്. ശേഷം 2020 മാർച്ചിൽ ആസാദ് സമാജ് പാർട്ടി എന്ന രാഷ്‌ട്രീയ പാർട്ടിയും രൂപീകരിച്ചു. ബിജെപി ഭരണത്തില്‍ ക്രമസമാധാന നിലയിലുണ്ടാകുന്ന പാളിച്ചകള്‍ ചോദ്യം ചെയ്‌തതിന് നിരവധി തവണ ജയിലിലായ വ്യക്തികൂടിയാണ് ചന്ദ്രശേഖർ ആസാദ്. 2017 ൽ സഹറാൻപൂരിൽ ദലിതരും ഠാക്കൂറുമാരും തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് ജയിൽവാസമനുഷ്‌ഠിച്ച അദ്ദേഹം ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
അക്രമികളെ കണ്ടില്ലെന്ന് ആസാദ് : അതേസമയം താൻ അക്രമികളെ കണ്ടില്ലെന്നും എന്നാൽ അനുയായികൾ അവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ആശുപത്രിയിൽ എത്തിയ ചന്ദ്രശേഖർ ആസാദ് പറഞ്ഞിരുന്നു. അക്രമികളുടെ കാർ സഹാറൻപൂരിലേയ്‌ക്കാണ് പോയത്. ആക്രമണം നടക്കുമ്പോൾ തന്‍റെ ഇളയ സഹോദരനടക്കം അഞ്ച് പേരാണ് കാറിൽ ഉണ്ടായിരുന്നതെന്നും ഭീം ആര്‍മി നേതാവ് പൊലീസിനോട് പറഞ്ഞു.
ആക്രമണം അപലപനീയമെന്ന് അഖിലേഷ് : ചന്ദ്രശേഖർ ആസാദിന് നേരെ അധികാരികൾ സംരക്ഷിക്കുന്ന ക്രിമിനലുകൾ നടത്തിയ കൊലപാതക ശ്രമം അങ്ങേയറ്റം അപലപനീയവും ഭീരുത്വ നടപടിയുമാണെന്ന് എസ്‌പി അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് ട്വീറ്റ് ചെയ്‌തു. ബി.ജെ.പി ഭരണത്തിൽ ജനപ്രതിനിധികൾ സുരക്ഷിതരല്ലെങ്കിൽ, മറ്റുള്ളവരുടെ കാര്യം എന്താണെന്നും അദ്ദേഹം ചോദിച്ചു.
സംസ്ഥാനത്തെ കുറ്റവാളികൾക്ക് ഉയർന്ന മനോവീര്യമാണുള്ളതെന്ന് മുതിർന്ന എസ്‌പി നേതാവ് ശിവപാൽ സിങ് യാദവും ട്വീറ്റ് ചെയ്‌തു. കുറ്റവാളികൾ അവരുടെ എല്ലാ പരിധികളും ലംഘിക്കാൻ തുടങ്ങിയിരിക്കുന്നു. ഉത്തർപ്രദേശിലെ പ്രതിപക്ഷമാണ് ഇപ്പോൾ സർക്കാരിന്‍റെയും കുറ്റവാളികളുടെയും ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.