ഹൈദരാബാദ്: ഓൺലൈൻ ഭക്ഷണ വിതരണ രംഗത്തെ പ്രമുഖരായ സൊമാറ്റോ ഇന്ത്യയില്‍ മദ്യ വിതരണത്തിന് തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. കൊവിഡ് ലോക്ക്ഡൗണില്‍ മദ്യ വില്പന ശാലകൾ അടച്ചിട്ടതോടെ ഇന്ത്യയില്‍ മദ്യത്തിനുള്ള ആവശ്യം വർധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സൊമാറ്റോ മദ്യ വില്പനയ്ക്ക് തയ്യാറെടുക്കുന്നതായി റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. സൊമാറ്റോ ഇതിനകം രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പലചരക്ക് ഡെലിവറികൾ ആരംഭിച്ചിട്ടുണ്ട്. ലോക്ക്ഡൗണിലും ചുവപ്പ്, ഓറഞ്ച്, പച്ച എന്നീ മൂന്ന് മേഖലകളിൽ മദ്യവിൽപന ശാലകൾ തുറക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നൽകിയിട്ടുണ്ട്. ബീഹാർ, ഗുജറാത്ത്, ആന്ധ്രാപ്രദേശ് ഒഴികെയുള്ള 16 വലിയ സംസ്ഥാനങ്ങളിൽ 2020-21ൽ മദ്യവിൽപനയിൽ നിന്നുള്ള ബജറ്റ് വരുമാനം 1.65 ലക്ഷം കോടി രൂപയായിരുന്നു.
സൊമാറ്റോ മദ്യ വില്പനയ്‌ക്കൊരുങ്ങുന്നു - ആൽക്കഹോൾ വിതരണത്തിനൊരുങ്ങി സൊമാറ്റോ
ചുവപ്പ്, ഓറഞ്ച്, പച്ച എന്നീ മൂന്ന് മേഖലകളിൽ മദ്യവിൽപന ശാലകൾ തുറക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നൽകിയിട്ടുണ്ട്.
![സൊമാറ്റോ മദ്യ വില്പനയ്‌ക്കൊരുങ്ങുന്നു Zomato now enters into Alcohol deliveries business news Zomato Alcohol deliveries ഹൈദരാബാദ് ആൽക്കഹോൾ വിതരണത്തിനൊരുങ്ങി സൊമാറ്റോ ആൽക്കഹോൾ ഡെലിവറി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7096130-647-7096130-1588834983939.jpg?imwidth=3840)