ബെംഗളുരു: കൊവിഡ് പടർന്ന് പിടിക്കാനുള്ള സാഹചര്യത്തിൽ കോൺടാക്‌ലെസ് ഡെലിവറിക്കൊരുങ്ങി ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പുകൾ. സൊമാറ്റോയും സ്വിഗിയും ഉൾപ്പെടുന്ന ഓൺലൈൻ ഡെലിവറി ആപ്പുകളാണ് കോൺടാക്‌ലെസ് ഡെലിവറിയുമായി രംഗത്ത് വന്നത്. കസ്റ്റമറിൽ നിന്ന് ഓഡർ ലഭിച്ചാൽ ഹോട്ടലുകാർ ഭക്ഷണം ഉണ്ടാക്കി ഡെലിവറിക്കാർക്ക് നൽകുകയും അവർ ലൊക്കേഷനിൽ എത്തി വൃത്തിയായ സ്ഥലത്ത് ഭക്ഷണം വെക്കുകയുമാണ് ചെയ്യുന്നത്. തുടർന്ന് ഇത് ഫോട്ടോ എടുത്ത് ആപ്പ് വഴി കസ്റ്റമറിന് അയച്ച് നൽകും. എന്നാൽ ഇത് ക്യാഷ് ഓൺ ഡെലിവറി സംവിധാനത്തിന് പ്രായോഗികമല്ല.
കോൺടാക്‌ലെസ് ഡെലിവറിക്കൊരുങ്ങി ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പുകൾ - കൊറോണ
കൊവിഡ് ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പുകൾ കോൺടാക്‌ലെസ് ഡെലിവറിയിലേക്ക് മാറുന്നത്.