ലക്‌നൗ: ഉത്തര്‍പ്രദേശില്‍ കാമുകിയെ വെടിവെച്ച് കൊന്ന് യുവാവ് ആത്മഹത്യ ചെയ്‌തു. ബി.കോം വിദ്യാര്‍ഥിയായ സൗമ്യ (19), ഷാനു എന്നിവരാണ് മരിച്ചത്. ഉത്തര്‍പ്രദേശിലെ ജുസി മേഖലയില്‍ ശനിയാഴ്‌ച രാത്രിയിലാണ് സംഭവം. ഇരുവരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. കോച്ചിങ് ക്ലാസിലേക്ക് പോവുകയായിരുന്ന സൗമ്യയെ വഴിയില്‍ തടഞ്ഞു നിര്‍ത്തി വെടിവെച്ച് കൊല്ലുകയായിരുന്നു. തുടര്‍ന്ന് ഷാനുവും അതേ തോക്കില്‍ നിന്ന് തന്നെ വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്‌തു. സംഭവം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ട്. ഇരുവരും കുറച്ച് നാളുകളായി പ്രണയത്തിലായിരുന്നെന്നും എന്നാല്‍ പെൺകുട്ടി വഞ്ചിച്ചതിനെ തുടര്‍ന്നാണ് കാമുകൻ വെടിവെച്ച് കൊന്നതെന്നും പൊലീസ് പറഞ്ഞു.
കാമുകിയെ വെടിവെച്ച് കൊന്ന് യുവാവ് ആത്മഹത്യ ചെയ്‌തു - ഉത്തര്‍പ്രദേശ്
കോച്ചിങ് ക്ലാസിലേക്ക് പോവുകയായിരുന്ന സൗമ്യയെ വഴിയില്‍ തടഞ്ഞു നിര്‍ത്തി വെടിവെച്ച് കൊല്ലുകയായിരുന്നു