ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ബാലവാലയിലെ ക്വാറന്‍റൈന്‍ കേന്ദ്രത്തിൽ 19കാരനെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ജൂൺ അഞ്ചിന് മധ്യപ്രദേശിലെ ജബൽപൂരിൽ നിന്ന് നാട്ടിലേക്കെത്തിയതായിരുന്നു യുവാവ്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ ആത്മഹത്യാക്കുറിപ്പുകളൊന്നും സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
വെള്ളിയാഴ്ച രാവിലെ ക്വാറന്‍റൈന്‍ കേന്ദ്രത്തിലെ സഹവാസികൾ യുവാവ് താമസിച്ചിരുന്ന മുറി തുറക്കാൻ കഴിയാതെ പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്നാണ് സംഭവം പുറത്തറിയുന്നത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.