കൊല്‍ക്കത്ത: നടി കങ്കണ റണൗത്തിന്‍റെ ആരാധകനാണെന്ന് അവകാശപ്പെട്ട് സോഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റിലൂടെ ശിവസേന നേതാവ് സഞ്ജയ് റൗത്തിനെ ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. നഗരത്തിലെ ടോളിഗഞ്ച് ഏരിയയിൽ നിന്നാണ് വെള്ളിയാഴ്ച ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. മുംബൈ പൊലീസിന്‍റെ ഒരു സംഘം കൊൽക്കത്ത പൊലീസിന്‍റെ സഹായത്തോടെയാണ് പാലാഷ് ഘോഷ് എന്ന പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കും. അവിടെ നിന്നും മുംബൈയിലേക്ക് ട്രാൻസിറ്റ് റിമാൻഡ് ആവശ്യപ്പെടും. അടുത്തിടെ മുംബൈയെ പാകിസ്ഥാൻ അധിനിവേശ കശ്മീരുമായി ഉപമിച്ചതിനെത്തുടർന്ന് ശിവസേനയും നടി കങ്കണ റണൗത്തും തമ്മില്‍ തർക്കം പരസ്യമായിരുന്നു.
ശിവസേന നേതാവ് സഞ്ജയ് റൗത്തിനെ ഭീഷണി; കങ്കണയുടെ ആരാധകന്‍ അറസ്റ്റില്‍ - ശിവസേന നേതാവ് സഞ്ജയ് റണൗത്തിനെ ഭീഷണി
നടി കങ്കണ റണൗത്തിന്‍റെ ആരാധകനാണെന്ന് അവകാശപ്പെട്ട് സോഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റിലൂടെ ശിവസേന നേതാവ് സഞ്ജയ് റൗത്തിനെ ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. നഗരത്തിലെ ടോളിഗഞ്ച് ഏരിയയിൽ നിന്നാണ് വെള്ളിയാഴ്ച ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.