വിജയവാഡ: പ്രണയം നിരസിച്ചതിന് യുവാവിനു നേരെ യുവതിയുടെ ആസിഡ് ആക്രമണം. ആന്ധ്രാപ്രദേശിലെ കർനൂൾ ജില്ലയിലെ നന്ദ്യാല മണ്ഡലത്തിൽ പെഡക്കോട്ടല ഗ്രാമത്തിലാണ് സംഭവം. നാഗേന്ദ്ര എന്ന യുവാവിനെയാണ് സുഹൃത്ത് കൂടിയായ പെൺകുട്ടി ആസിഡ് ആക്രമണം നടത്തിയത്. നിരന്തരമുള്ള പെൺകുട്ടിയുടെ പ്രണയാഭ്യർത്ഥന നിരസിച്ച് മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിക്കാൻ തീരുമാനിച്ചതിന്‍റെ വൈരാഗ്യമാണ് ആക്രമണത്തിനു പിന്നിൽ. ആക്രമണത്തിൽ പരിക്കേറ്റ നാഗേന്ദ്രയെയും യുവതിയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇത് രണ്ടാം തവണയാണ് യുവതി യുവാവിനു നേരെ ആസിഡ് ആക്രമണം നടത്തുന്നത്. കേസെടുത്ത് അന്വേഷിച്ചു വരികയാണെന്ന് കുർനൂൾ പൊലീസ് അറിയിച്ചു.
![പ്രണയം നിരസിച്ച യുവാവിനു നേരെ യുവതിയുടെ ആസിഡ് ആക്രമണം young lady attacks lover with acid](https://etvbharatimages.akamaized.net/etvbharat/prod-images/12:59:10:1599204550_ap-knl-21-04-acid-dadi-abb-ap10058_04092020100800_0409f_00275_113_0409newsroom_1599203729_1036.jpg)