2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് വിജയിക്കാൻ ബിജെപി തന്നെ ഉപയോഗപ്പെടുത്തിയെന്ന് അണ്ണാ ഹസാരെ. ലോക്പാൽ ലോകായുക്ത നിയമങ്ങൾ പ്രാബല്യത്തിൽ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം ആറാം ദിനത്തിലേക്ക് കടക്കുമ്പോളാണ് ഹസാരെയുടെ പ്രസ്താവന.
ലോക്പാലിനു വേണ്ടി താൻ നടത്തിയ പ്രക്ഷോഭങ്ങളാണ് ബിജെപിയേയും ആം ആദ്മിയേയും അധികാരത്തിലേറ്റിയതെന്ന് എല്ലാവർക്കും അറിയാം. എന്നാൽ എനിക്ക് അവരോടുളള എല്ലാ ആദരവും ഇപ്പോൾ നഷ്ടമായെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ രാജ്യത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്യുന്നത്. അതിലൂടെ രാജ്യത്തെ സ്വേച്ഛാധിപത്യത്തിലേക്ക് നയിക്കുകയാണ്. ബി.ജെ.പി. നേതൃത്വം നൽകുന്ന മഹാരാഷ്ട്ര സർക്കാർ കഴിഞ്ഞ നാല് വർഷങ്ങളായി നുണ പറയുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എത്ര കാലത്തേക്ക് ഇനിയും നുണ പറയുന്നത് തുടരും. തന്‍റെ ആവശ്യങ്ങളിൽ 90 ശതമാനവും അംഗീകരിച്ചതായി സർക്കാർ അവകാശപ്പെടുന്നത് വ്യാജമാണ്. കേന്ദ്ര-സംസ്ഥാന മന്ത്രിമാർ താനുമായി ചർച്ച നടത്താൻ സന്നദ്ധരാണ്, എന്നാൽ ജനങ്ങൾ തെറ്റിദ്ധരിക്കാൻ സാധ്യതയുളളതിനാൽ ആ കൂടിക്കാഴ്ച്ച ഞാൻ വേണ്ടെന്ന് വെച്ചു. അവർ തന്നെ ചർച്ച ചെയ്ത് തീരുമാനങ്ങൾ എഴുതി നൽകട്ടെ എന്തെന്നാൽ അവരുടെ ഉറപ്പുകളിലുളള തന്‍റെ വിശ്വാസം നഷ്ടപ്പെട്ടെന്നും ഹാസാരെ പറഞ്ഞു.
"അതെ, 2014 ൽ ബി.ജെ.പി എന്നെ ഉപയോഗിച്ചു" അണ്ണാ ഹസാരെ - Hunger Strike
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ രാജ്യത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്യുന്നത്. അതിലൂടെ രാജ്യത്തെ സ്വേച്ഛാധിപത്യത്തിലേക്ക് നയിക്കുകയാണെന്നും അണ്ണാ ഹസാരെ.
2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് വിജയിക്കാൻ ബിജെപി തന്നെ ഉപയോഗപ്പെടുത്തിയെന്ന് അണ്ണാ ഹസാരെ. ലോക്പാൽ ലോകായുക്ത നിയമങ്ങൾ പ്രാബല്യത്തിൽ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം ആറാം ദിനത്തിലേക്ക് കടക്കുമ്പോളാണ് ഹസാരെയുടെ പ്രസ്താവന.
ലോക്പാലിനു വേണ്ടി താൻ നടത്തിയ പ്രക്ഷോഭങ്ങളാണ് ബിജെപിയേയും ആം ആദ്മിയേയും അധികാരത്തിലേറ്റിയതെന്ന് എല്ലാവർക്കും അറിയാം. എന്നാൽ എനിക്ക് അവരോടുളള എല്ലാ ആദരവും ഇപ്പോൾ നഷ്ടമായെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ രാജ്യത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്യുന്നത്. അതിലൂടെ രാജ്യത്തെ സ്വേച്ഛാധിപത്യത്തിലേക്ക് നയിക്കുകയാണ്. ബി.ജെ.പി. നേതൃത്വം നൽകുന്ന മഹാരാഷ്ട്ര സർക്കാർ കഴിഞ്ഞ നാല് വർഷങ്ങളായി നുണ പറയുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എത്ര കാലത്തേക്ക് ഇനിയും നുണ പറയുന്നത് തുടരും. തന്‍റെ ആവശ്യങ്ങളിൽ 90 ശതമാനവും അംഗീകരിച്ചതായി സർക്കാർ അവകാശപ്പെടുന്നത് വ്യാജമാണ്. കേന്ദ്ര-സംസ്ഥാന മന്ത്രിമാർ താനുമായി ചർച്ച നടത്താൻ സന്നദ്ധരാണ്, എന്നാൽ ജനങ്ങൾ തെറ്റിദ്ധരിക്കാൻ സാധ്യതയുളളതിനാൽ ആ കൂടിക്കാഴ്ച്ച ഞാൻ വേണ്ടെന്ന് വെച്ചു. അവർ തന്നെ ചർച്ച ചെയ്ത് തീരുമാനങ്ങൾ എഴുതി നൽകട്ടെ എന്തെന്നാൽ അവരുടെ ഉറപ്പുകളിലുളള തന്‍റെ വിശ്വാസം നഷ്ടപ്പെട്ടെന്നും ഹാസാരെ പറഞ്ഞു.
2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് വിജയിക്കാൻ ബിജെപി തന്നെ ഉപയോഗപ്പെടുത്തിയെന്ന് അണ്ണാ ഹസാരെ. ലോക്പാൽ ലോകായുക്ത നിയമങ്ങൾ പ്രാബല്യത്തിൽ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് അദ്ദേഹം നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം ആറാം ദിനത്തിലേക്ക് കടക്കുമ്പോളാണ് ഹസാരെയുടെ പ്രസ്താവന.
ലോക്പാലിനു വേണ്ടി താൻ നടത്തിയ പ്രക്ഷോഭങ്ങളാണ് ബിജെപിയേയും ആം ആദ്മിയേയും അധികാരത്തിലേറ്റിയതെന്ന് എല്ലാവർക്കും അറിയാം.എന്നാൽ എനിക്ക് അവരോടുളള എല്ലാ ആദരവും ഇപ്പോൾ നഷ്ടമായെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ രാജ്യത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്യുന്നത്. അതിലൂടെ രാജ്യത്തെ സ്വേച്ഛാധിപത്യത്തിലേക്ക് നയിക്കുകയാണ്. ബി.ജെ.പി. നേതൃത്വം നൽകുന്ന മഹാരാഷ്ട്ര സർക്കാർ കഴിഞ്ഞ നാല് വർഷങ്ങളായി നുണ പറയുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എത്ര കാലത്തേക്ക് ഇനിയും ഇങ്ങനെ നുണകൾ തുടരും ?എന്റെ ആവശ്യങ്ങളിൽ 90 ശതമാനവും അംഗീകരിച്ചതായി സർക്കാർ അവകാശപ്പെടുന്നത് വ്യാജമാണ്. കേന്ദ്ര-സംസ്ഥാന മന്ത്രിമാർ താനുമായി ചർച്ച നടത്താൻ സന്നദ്ധരാണ് എന്നാൽ ജനങ്ങൾ തെറ്റിദ്ധരിക്കാൻ സാധ്യതയുളളതിനാൽ ആ കൂടിക്കാഴ്ച്ച ഞാൻ വേണ്ടെന്ന് വെച്ചു. അവർ തന്നെ ചർച്ച ചെയ്ത് തീരുമാനങ്ങൾ എഴുതി നൽകട്ടെ എന്തെന്നാൽ അവരുടെ ഉറപ്പുകളിലുളള തന്‍റെ വിശ്വാസം നഷ്ടപ്പെട്ടെന്നും ഹാസാരെ പറഞ്ഞു.