ന്യൂഡൽഹി: യെസ് ബാങ്ക് തട്ടിപ്പ് കേസിൽ കബിൽ വാധവനെയും, ധീരജ് വാധവനെയും 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഇവർ സമർപ്പിച്ച ജാമ്യാപേക്ഷ മെയ് 13 ന് പരിഗണിക്കും. നേരത്തെ കപിലിന്‍റെയും ധീരജിന്‍റെയും സിബിഐ കസ്റ്റഡി കാലാവധി മെയ് 10 വരെ നീട്ടിയിരുന്നു. ഏപ്രിൽ 26 ന് അറസ്റ്റുചെയ്തതിന് ശേഷം പ്രത്യേക സിബിഐ കോടതി ഇരുവരെയും സിബിഐ കസ്റ്റഡിയിൽ അയച്ചിരുന്നു. ഡിഎച്ച്എഫ്എൽ പ്രൊമോട്ടർമാരായ കപിലും ധീരജും യെസ് ബാങ്കുമായി ചേർന്ന് തട്ടിപ്പ് നടത്തിയെന്നാണ് കേസ്. ലോക്ക് ഡൗൺ സമയത്ത് ഖണ്ടാലയിൽ നിന്ന് മഹാബലേശ്വറിലെ ഫാം ഹൗസിലേക്ക് യാത്ര ചെയ്തതിനെ തുടർന്ന് വാധവൻ കുടുംബത്തിലെ 23 അംഗങ്ങൾ ഇൻസ്റ്റിറ്റ്യൂഷനൽ ക്വറന്‍റൈനിലാണ്. കള്ളപ്പണം വെളുപ്പിച്ചതിന് യെസ് ബാങ്ക് പ്രൊമോട്ടർ റാണ കപൂറിനും മറ്റുള്ളവർക്കുമെതിരായ അന്വേഷണവുമായി ബന്ധപ്പെട്ട് ഡിഎച്ച്എഫ്എൽ പ്രൊമോട്ടർമാരായ കപിൽ വാധവനും ധീരജ് വാധവനും കഴിഞ്ഞ മാസം എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിന് മുമ്പാകെ ഹാജരായിരുന്നില്ല.
യെസ് ബാങ്ക് തട്ടിപ്പ് കേസ്;വാധവൻ സഹോദരൻമാരെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു - വാധവാൻ സഹോദരൻമാർ
ഇവർ സമർപ്പിച്ച ജാമ്യാപേക്ഷ മെയ് 13 ന് പരിഗണിക്കും. നേരത്തെ കപിലിന്‍റെയും ധീരജിന്‍റെയും സിബിഐ കസ്റ്റഡി കാലാവധി മെയ് 10 വരെ നീട്ടിയിരുന്നു