മുംബൈ: നടി ദീപിക പദുകോണിന് പിന്തുണയുമായി ശിവസേന നേതാവ് സഞ്ജയ് റൗട്ട്. ഡല്‍ഹിയിലെ ജെഎന്‍യു സര്‍വകലാശാലയിലെ പ്രതിഷേധക്കാര്‍ക്ക് പിന്തുണയുമായി നടിയെത്തിയതിനെ തുടര്‍ന്ന് ബിജെപി അനുകൂലികളില്‍ നിന്നും പുതിയ ചിത്രമായ ഛപാകിന് ബഹിഷ്‌കരണ ഭീഷണി നേരിടുന്നതിനിടയിലാണ് പിന്തുണമായി ശിവസേന നേതാവ് രംഗത്തെത്തിയത്. താലിബാനി രീതിയില്‍ രാജ്യത്തെ നയിക്കാന്‍ കഴിയിലെന്ന് രാജ്യ സഭാംഗമായ റൗട്ട് പറഞ്ഞു.
ചെവ്വാഴ്‌ച ദീപിക ജെഎന്‍യു സര്‍വകലാശാല സന്ദര്‍ശിച്ചതിന് പിന്നാലെ പിന്തുണയുമായി ഒരുപാട് പേര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ നടിയുടെ പിന്തുണയെ പുതിയ ചിത്രത്തിനായുള്ള പ്രചരണ മാര്‍ഗ്ഗമായാണ് പലരും വിമര്‍ശിച്ചത്. തുടര്‍ന്ന് ചിത്രം ബഹിഷ്‌കരിക്കണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു. ഒരു നടിയെയും അവരുടെ ചിത്രത്തെയും ബഹിഷ്‌കരിക്കണമെന്ന ആവശ്യം തെറ്റാണെന്നും താലിബാനി രീതിയില്‍ രാജ്യം ഭരിക്കാന്‍ ആകില്ലെന്നും സഞ്ജയ് റൗട്ട് പറഞ്ഞു. വെള്ളിയാഴ്‌ചയാണ് മേഘ്‌ന ഗുല്‍സാര്‍ സംവിധാനം ചെയ്‌ത ചിത്രം ഛപാക് തിയേറ്ററുകളിലെത്തിയത്.