ഷിംല: ഇന്ത്യയിൽ നിരവധി ശിവക്ഷേത്രങ്ങളുള്ള സംസ്ഥാനമാണ് ഹിമാചൽ പ്രദേശ്. ലോക പ്രശസ്‌തമായ നിരവധി പൗരാണിക കഥകളുമായി ബന്ധപ്പെട്ട ബൈജ് നാഥ് ശിവക്ഷേത്രവും സ്ഥിതി ചെയ്യുന്നത് ഇവിടെ തന്നെ. ശിവഭക്‌തനായ രാവണന്‍ ഇവിടെ വെച്ച് കഠിന തപസുചെയ്‌ത് ശിവനെ പ്രീതിപ്പെടുത്താൻ ശ്രമിച്ചു. ഇതിനായി രാവണന്‍ ഒമ്പത് തവണ തന്‍റെ തല വെട്ടി മാറ്റിയെന്നാണ് പുരാണ കഥ. പത്താം തവണയും ഇത് ആവർത്തിച്ചപ്പോൾ ഭഗവാന്‍ ശിവന്‍ രാവണന് മുന്‍പില്‍ പ്രത്യക്ഷപ്പെടുകയും അദ്ദേഹത്തെ അതില്‍ നിന്നും പിന്തിരിപ്പിക്കുകയും ചെയ്‌തെന്നാണ് പുരാണ കഥയിൽ പറയുന്നത്. ഇതിനെ തുടര്‍ന്ന് രാവണന്‍ ഭഗവാന്‍ ശിവനെ വൈദ്യനാഥന്‍ എന്ന് വിളിക്കാന്‍ ആരംഭിച്ചത്. വരത്തെ തുടർന്ന് രാവണന് ശിവനെ ലങ്കയിലേക്ക് കൂട്ടി കൊണ്ടു പോകാനുള്ള അവസരം ലഭിച്ചുവെന്നാണ് പറയപ്പെടുന്നത്.
രാവണന് ബോലെനാഥ് ശിവലിംഗം നൽകിയെന്നും ഇത് സ്ഥാപിക്കുന്നിടത്ത് ശിവന്‍റെ സാമീപ്യം ഉണ്ടാകുമെന്നും പറഞ്ഞുവത്രേ. എന്നാൽ യാത്രാമധ്യേ രാവണന് ശിവലിംഗം ആട്ടിടയനെ ഏൽപ്പിക്കേണ്ട സാഹചര്യമുണ്ടായി. പക്ഷേ ശിവലിംഗത്തിന്‍റെ ഭാരം താങ്ങാൻ കഴിയാതെ ആട്ടിടയൻ അത് നിലത്ത് വെച്ചു. തിരികെയെത്തിയ രാവണൻ എത്ര ശ്രമിച്ചിട്ടും ഇത് തിരിച്ചെടുക്കാൻ സാധിച്ചില്ല. ഇത് എവിടെയാണോ സ്ഥാപിക്കുന്നത് അവിടെ നിന്ന് എടുക്കാൻ സാധിക്കില്ലെന്ന് ശിവന്‍ രാവണനോട് പറഞ്ഞിരുന്നു. ഇന്ന് ബൈജ്‌നാഥില്‍ കാണുന്ന ശിവലിംഗം അതാണെന്നാണ് വിശ്വാസം.
കടുത്ത ശിവഭക്‌തനായിരുന്നു രാവണൻ എന്നതിനാലാകാം ഒരു പക്ഷേ വർഷങ്ങളായി ഈ മേഖലയിൽ ദസറ ആഘോഷിക്കുന്നില്ല. മുൻ കാലങ്ങളിൽ പ്രദേശത്ത് ദസറ ആഘോഷിക്കുകയും രാവണന്‍റെ കോലം കത്തിക്കുകയും ചെയ്‌തിരുന്നു. എന്നാൽ ആഘോഷം ആളപായത്തിലേക്കും ജീവനും സ്വത്തിനും ഭീഷണിയായതോടെ ദസറ ആഘോഷങ്ങൾ ഒഴിവാക്കുകയായിരുന്നു.
വനവാസകാലത്ത് പാണ്ഡവരാണ് ഈ ക്ഷേത്രം നിർമിച്ചതെന്നാണ് വിശ്വാസം. എന്നാൽ പാണ്ഡവർക്ക് ക്ഷേത്രനിർമാണം പൂർത്തിയാക്കാനായില്ല. പിന്നീട് രണ്ട് വ്യാപാരി സഹോദരങ്ങളാണ് ക്ഷേത്ര നിര്‍മാണം പൂര്‍ത്തിയാക്കിയത്. ബൈജ്‌നാഥ് ക്ഷേത്രത്തിന് ചുറ്റും ആഭരണ നിര്‍മാതാക്കള്‍ ആരും തന്നെ ജീവിക്കുന്നില്ല. പാര്‍വതി ദേവിയുടെ ശാപമാണ് ഇതിനു കാരണമെന്നാണ് ആളുകൾ പറയുന്നത്.
ബൈജ്‌നാഥിനകത്തുള്ള ശിവലിംഗം ഒരിക്കലും നശിക്കപ്പെടാത്തതാണെന്ന് ഭക്‌തർ പറയുന്നു. മണ്ഡിയിലെ രാജാവ് ശിവലിംഗം കുഴിച്ചെടുക്കാൻ ശ്രമിച്ചെന്നും എന്നാൽ ശിവലിംഗത്തിന്‍റെ അവസാനം കണ്ടെത്താൻ രാജാവിന് സാധിച്ചില്ലെന്ന കഥയും ജനങ്ങൾ വിശ്വസിക്കുന്നു. തുടർന്ന് തെറ്റ് മനസിലാക്കിയ രാജാവ് വെണ്ണ കൊണ്ട് ശിവലിംഗത്തെ അലങ്കരിച്ചു. ഈ കഥകളെല്ലാം തന്നെ പ്രദേശത്തെ ജനങ്ങളെ കൂടുതൽ വിശ്വാസികളാക്കി മാറ്റുന്നുണ്ട്.
സത്യയുഗം മുതല്‍ ദ്വാപര യുഗം വരെയുള്ള കാലഘട്ടങ്ങളിൽ പ്രശസ്‌തമായ ഒരുപാട് പേർ ക്ഷേത്രവുമായി ബന്ധപ്പെട്ടിരുന്നു. ഓരോ വർഷവും ആയിരക്കണക്കിന് ഭക്തരാണ് ക്ഷേത്ര സന്ദർശനത്തിനെത്തുന്നത്. ശിവരാത്രിയിലും പൗര്‍ണമിയിലുമായി ഭക്തര്‍ ഈ ക്ഷേത്രത്തില്‍ തടിച്ചു കൂടാറുണ്ട്.