ETV Bharat / bharat

റഫാല്‍ വിമാനങ്ങള്‍ ഇന്ത്യന്‍ മണ്ണില്‍; യുദ്ധവിമാനങ്ങള്‍ ഗെയിം ചെയ്‌ഞ്ചറാണെന്ന് തെളിയിക്കുമെന്ന് അമിത് ഷാ - Rafale landing

വ്യോമസേനക്കും രാജ്യത്തിനും ഇന്ന് അഭിമാന നിമിഷമാണെന്നും ആകാശത്തെ ഏത് വെല്ലുവിളിയെയും നേരിടാന്‍ പര്യാപ്‌തമായ ലോകത്തിലെ ഏറ്റവും മികച്ച യുദ്ധവിമാനങ്ങളാണിതെന്നും അമിത് ഷാ ട്വീറ്റ് ചെയ്‌തു

റഫാല്‍ വിമാനങ്ങള്‍ ഇന്ത്യന്‍ മണ്ണില്‍  യുദ്ധവിമാനങ്ങള്‍ ഗെയിം ചെയ്‌ഞ്ചറാണെന്ന് തെളിയിക്കുമെന്ന് അമിത് ഷാ  അമിത് ഷാ  World-class fighter jets will prove to be game-changer  Shah after Rafale landing in Ambala  Rafale landing  Rafale fighter aircraft
റഫാല്‍ വിമാനങ്ങള്‍ ഇന്ത്യന്‍ മണ്ണില്‍; യുദ്ധവിമാനങ്ങള്‍ ഗെയിം ചെയ്‌ഞ്ചറാണെന്ന് തെളിയിക്കുമെന്ന് അമിത് ഷാ
author img

By

Published : Jul 29, 2020, 7:36 PM IST

ന്യൂഡല്‍ഹി: റഫാല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യന്‍ മണ്ണില്‍ പറന്നിറങ്ങിയത് വ്യോമസേനക്കും രാജ്യത്തിനും അഭിമാന നിമിഷമായിരുന്നു. ലോകോത്തര നിലവാരമുള്ള യുദ്ധവിമാനങ്ങള്‍ ഗെയിം ചെയ്‌ഞ്ചറെന്ന് തെളിയിക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിനെയും വ്യോമസേനയും രാജ്യത്തെയും ട്വീറ്റിലൂടെ അമിത് ഷാ അഭിനന്ദിച്ചു. വ്യോമസേനക്കും രാജ്യത്തിനും ഇന്ന് അഭിമാന നിമിഷമാണെന്നും ആകാശത്തെ ഏത് വെല്ലുവിളിയെയും നേരിടാന്‍ പര്യാപ്‌തമായ ലോകത്തിലെ ഏറ്റവും മികച്ച യുദ്ധവിമാനങ്ങളാണിതെന്നും അദ്ദേഹം ട്വീറ്റ് ചെയ്‌തു. തങ്ങളുടെ ആകാശത്തെ സുരക്ഷിതമാക്കാന്‍ ഇവ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വേഗത തൊട്ട് ആയുധ ശേഷിയില്‍ വരെ റഫാല്‍ മുന്നിലാണെന്നും ഇവ ഗെയിം ചെയ്‌ഞ്ചറാണെന്ന് തെളിയിക്കുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ പ്രതിരോധ ശേഷി വളര്‍ത്തിയെടുക്കാന്‍ മോദി സര്‍ക്കാര്‍ പ്രതിജ്ഞാബന്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയെ ശക്തവും സുരക്ഷിതവുമായ രാജ്യമായി മാറ്റാനുള്ള സര്‍ക്കാറിന്‍റെ ശ്രമങ്ങളുടെ ഭാഗമാണിതെന്നും അദ്ദേഹം പറഞ്ഞു. വ്യോമസേനക്ക് പുതിയ കരുത്ത് പ്രധാനം ചെയ്‌തതില്‍ പ്രധാനമന്ത്രിക്ക് നന്ദി പറയുവെന്നും ട്വീറ്റില്‍ പറയുന്നു.

  • Induction of these next generation aircrafts is a true testimony of PM @narendramodi's resolve to make India a powerful and secure nation.

    Modi govt is committed to build on India’s defence capabilities. I thank honourable PM for providing this unprecedented strength to our IAF. pic.twitter.com/g9lIO0bl6d

    — Amit Shah (@AmitShah) July 29, 2020 " class="align-text-top noRightClick twitterSection" data=" ">

ഫ്രാന്‍സില്‍ നിന്നുള്ള അഞ്ച് റഫാല്‍ യുദ്ധവിമാനങ്ങളാണ് ഹരിയാനയിലെ അമ്പാലയിലെ വിമാനത്താവളത്തിലെത്തിയത്. 7000 കിലോമീറ്റര്‍ സഞ്ചരിച്ചാണ് വിമാനങ്ങള്‍ ഇന്ത്യന്‍ മണ്ണിലെത്തിയത്. ഔദ്യോഗിക ചടങ്ങ് പിന്നീട് നടത്തുന്നതായിരിക്കും. നൂറ് കിലോമീറ്ററിലധികം പരിധിയിലേക്ക് ഒരേ സമയം 40 ലക്ഷ്യസ്ഥാനങ്ങള്‍ കണ്ടെത്താന്‍ സഹായിക്കുന്ന സംവിധാനമാണ് റഫാലിലുള്ളത്. ലക്ഷ്യം നിറവേറ്റാനായി പൈലറ്റുമാര്‍ക്ക് ഇനി അതിര്‍ത്തിക്കപ്പുറത്തേക്ക് പോവേണ്ട ആവശ്യമില്ല. വ്യോമസേനയുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി 2016 സെപ്‌റ്റംബറിലാണ് ഇന്ത്യ ഫ്രാന്‍സുമായി 60000 കോടിയുടെ കരാര്‍ ഒപ്പിട്ടത്.

  • Rafale touchdown is a historic day for our vigorous @IAF_MCC and a proud moment for India!

    These are the world's most powerful machines capable to thwart any challenge in the sky. I am sure Rafale will help our Air warriors to safeguard our skies with its mighty superiority. pic.twitter.com/wTsK0XYcIX

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.