കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ചണമില്ല് അടച്ചുപൂട്ടിയതിനെതിരെ പ്രതിഷേധവുമായി തൊഴിലാളികള്‍. നോര്‍ത്ത് 24 പര്‍ഗാന ജില്ലയിലെ ടിറ്റാഗര്‍ മേഖലയിലെ ചണമില്ലാണ് കഴിഞ്ഞ ദിവസം രാത്രി യാതൊരു അറിയിപ്പുമില്ലാതെ അധികൃതര്‍ അടച്ചുപൂട്ടിയത്. തൊഴിലില്ലാതായ നൂറുക്കണക്കിന് തൊഴിലാളികള്‍ റോഡിലിറങ്ങി പ്രതിഷേധിക്കുകയും മാനേജ്‌മെന്‍റിനോട് തീരുമാനം പിന്‍വലിക്കാന്‍ ആവശ്യപ്പെടുകയും ചെയ്‌തു. പ്രതിഷേധം മൂലം ഗതാഗതം തടസപ്പെടുന്നതിനാല്‍ പൊലീസ് സംഭവസ്ഥലത്തെത്തി പ്രതിഷേധകരെ അനുനയിപ്പാക്കുള്ള ശ്രമം നടത്തുകയാണ്. ഇത് നീതിയല്ലെന്നും തീരുമാനം പിന്‍വലിക്കുന്നതു വരെ പ്രതിഷേധം തുടരുമെന്നും മില്‍ തൊഴിലാളികള്‍ പറഞ്ഞു. മില്‍ വീണ്ടും തുറക്കണമെന്ന് ബംഗാള്‍ ജ്യൂട്ട് അസോസിയേഷന്‍ സെക്രട്ടറി രാം കിഷന്‍ പറഞ്ഞു.
ചണമില്ല് അടച്ചുപൂട്ടി; പശ്ചിമബംഗാളില്‍ പ്രതിഷേധവുമായി തൊഴിലാളികള്‍ - sudden shutdown of jute mill in Titagarh
ടിറ്റാഗര്‍ മേഖലയിലെ ചണമില്ലാണ് കഴിഞ്ഞ ദിവസം രാത്രി അറിയിപ്പില്ലാതെ അധികൃതര്‍ അടച്ചുപൂട്ടിയത്.