ഉത്തരാഖണ്ഡ് :സിഎഎ-എൻപിആർ നിയമങ്ങൾ ഇന്ത്യയില്‍ നടപ്പാക്കാൻ അനുവദിക്കില്ലെന്ന് ആവർത്തിച്ച് ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ്. പൗരത്വ നിയമത്തിനെതിരെ ഉത്തരാഖണ്ഡില്‍ നടക്കുന്ന സമരത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെന്നും നിയമം ജനങ്ങൾക്ക് എതിരാണെന്ന് കണ്ടാൽ പ്രതികരിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ടന്നും ആസാദ് പറഞ്ഞു. ഇന്ത്യൻ ഭരണഘടന ജനങ്ങൾക്ക് സംസാരിക്കാനുള്ള സ്വാതന്ത്ര്യം, സമാധാനപരമായി കൂട്ടം ചേരാനുള്ള സ്വാതന്ത്ര്യം എന്നിവ അനുവദിക്കുന്നുണ്ട്. ഭരണഘടനയുടെ ആമുഖം വായിച്ചതിനുശേഷം പൗരത്വനിയമത്തിനെതിരെയുള്ള പോരാട്ടത്തിൽ പങ്കുചേരാൻ ആസാദ് അഭ്യർഥിച്ചു.
സിഎഎ-എൻപിആർ; കേന്ദ്രത്തെ വെല്ലുവിളിച്ച് ചന്ദ്രശേഖർ ആസാദ്
ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെന്നും നിയമം ജനങ്ങൾക്ക് എതിരാണെന്ന് കണ്ടാൽ പ്രതികരിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ടന്നും ആസാദ് പറഞ്ഞു.