പട്‌ന: ബിഹാറില്‍ നിതീഷ് കുമാര്‍ അധികാരത്തില്‍ വരുമെന്ന് വിലയിരുത്തല്‍. സ്ത്രീ വോട്ടര്‍മാര്‍ക്ക് ഏറെ പ്രാധാന്യം ലഭിക്കുന്ന തെരഞ്ഞെടുപ്പില്‍ വനിതാ സുരക്ഷ നിർണായക പങ്ക് വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സെഫോളജിസ്റ്റും കേളജ് അധ്യാപകനുമായ പ്രൊഫ ഡി എം ദിവാകർ പറഞ്ഞു. വനിതാ വോട്ടർമാരെ ആകർഷിക്കാൻ എല്ലാ പാർട്ടികളും പരമാവധി ശ്രമിക്കുന്നുണ്ട്. സ്ത്രീകളെ ശാക്തീകരിക്കുന്നതിനായി ബിഹാറിലെ ഭരണകക്ഷിയും വളരെയധികം പ്രവർത്തിച്ചിട്ടുണ്ട്. അതിനാലാണ് നിതീഷ് കുമാർ വീണ്ടും അധികാരത്തിൽ വന്നേക്കുമെന്ന് ചില തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്.
2015 നവംബർ 1 മുതൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ സംസ്ഥാനത്ത് മദ്യം നിരോധിക്കുമെന്ന് പ്രഖ്യാപിച്ചു. ഗാർഹിക പീഡന കേസുകൾ വളരെയധികം കുറഞ്ഞതിനാൽ സംസ്ഥാനത്തൊട്ടാകെയുള്ള സ്ത്രീകൾ തീരുമാനത്തിന്‍റെ ഗുണം നേടിയിട്ടുണ്ട്.
കഴിഞ്ഞ 15 വർഷത്തിനിടയിൽ നിതീഷ് സർക്കാർ സ്ത്രീ ശാക്തീകരണത്തിനായി നിരവധി ശക്തമായ നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. സ്ത്രീധന ഉന്മൂലനം മുഖ്യമന്ത്രി നിതീഷ് സര്‍ക്കാറിന്‍റെ കഴിവാണെന്നാണ് വിലയിരുത്തല്‍. വിദ്യാഭ്യാസ പ്രോത്സാഹനങ്ങളായ കന്യ വിവാ യോജന, സ്ത്രീകൾക്ക് അധിക സംവരണം, വിദ്യാർഥിനികള്‍ക്ക് ക്രെഡിറ്റ് കാർഡ് സ്കീം, സംസ്ഥാനത്തെ എല്ലാ സർക്കാർ ജോലികളിലും 35 ശതമാനം സീറ്റുകൾ സംവരണം, ദാരിദ്ര്യ നിർമാർജന പരിപാടിയിൽ 10 ലക്ഷം സ്വാശ്രയ ഗ്രൂപ്പുകൾ, മിശ്രവിവാഹത്തിന്‍ സംരക്ഷണം തുടങ്ങിയ പദ്ധതികളാണ് സര്‍ക്കാറിന് മുതല്‍കൂട്ടായത്.