ജയ്‌പൂര്‍: രാജസ്ഥാനില്‍ സ്ത്രീകളെ കൊണ്ട് പൊലീസ് ഏത്തമിടീപ്പിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നു. മുതിര്‍ന്ന സ്ത്രീകളുൾപ്പെടെയുള്ളവരോടാണ് പൊലീസിന്‍റെ വേറിട്ട ശിക്ഷാ നടപടി. രാജസ്ഥാനിലെ ബിജെപിയുടെ സംസ്ഥാന വക്താവ് ലക്ഷ്മികാന്ത് ഭരദ്വാജ് ആണ് വീഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ചത്. വീഡിയോ പിന്നീട് രാജസ്ഥാൻ ബിജെപിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലും റീട്വീറ്റ് ചെയ്‌തു. ട്വീറ്റിൽ സംഭവം എവിടെയാണ് നടന്നത് എന്നതിനെപ്പറ്റി പരാമർശിച്ചിട്ടില്ല.
-
शर्मनाक !
— BJP Rajasthan (@BJP4Rajasthan) May 10, 2020 " class="align-text-top noRightClick twitterSection" data="
आखिर पुलिस की ऐसी कौन सी मजबूरी थी कि इन महिलाओं के साथ (जिनमें वृद्धा भी शामिल हैं) ये अमानवीयता बरती गई ?
कृपया संज्ञान लें @NCWIndia @sharmarekha @RajCMO @ashokgehlot51 https://t.co/OFgBO2qOm8
">शर्मनाक !
— BJP Rajasthan (@BJP4Rajasthan) May 10, 2020
आखिर पुलिस की ऐसी कौन सी मजबूरी थी कि इन महिलाओं के साथ (जिनमें वृद्धा भी शामिल हैं) ये अमानवीयता बरती गई ?
कृपया संज्ञान लें @NCWIndia @sharmarekha @RajCMO @ashokgehlot51 https://t.co/OFgBO2qOm8शर्मनाक !
— BJP Rajasthan (@BJP4Rajasthan) May 10, 2020
आखिर पुलिस की ऐसी कौन सी मजबूरी थी कि इन महिलाओं के साथ (जिनमें वृद्धा भी शामिल हैं) ये अमानवीयता बरती गई ?
कृपया संज्ञान लें @NCWIndia @sharmarekha @RajCMO @ashokgehlot51 https://t.co/OFgBO2qOm8
അതേസമയം 20 ദിവസം മുമ്പ് ഭിൽവാര ജില്ലയിലെ ഒരു ഗ്രാമത്തിലാണ് സംഭവമുണ്ടായതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. അനധികൃതമായി വനമേഖലയിൽ കടന്ന് വിറക് ശേഖരിക്കാൻ ശ്രമിച്ച സ്ത്രീകളെയാണ് പൊലീസ് പിടികൂടി ഏത്തമിടീപ്പിച്ചത്. സംഭവത്തില്‍ കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് രാജസ്ഥാൻ പൊലീസ് മേധാവി ഡിജിപി ഭൂപേന്ദ്ര സിങ് വ്യക്തമാക്കി.