ലക്‌നൗ: പൗരത്വ ഭേദഗതി നിയമത്തിനും പൗരത്വ രജിസ്റ്ററിനുമെതിരെ നൂറിലധികം സ്ത്രീകൾ സാംബലിൽ പ്രതിഷേധം ആരംഭിച്ചു. പ്രാദേശിക സമാജ്‌വാദി പാർട്ടി എംപി ഷാഫിക്കുർ റഹ്മാൻ ബാർക് പ്രതിഷേധ സ്ഥലം സന്ദർശിച്ചു. പ്രതിഷേധക്കാര്‍ക്ക് എല്ലാ പിന്തുണയും നൽകുമെന്ന് അദ്ദേഹം അറിയിച്ചു. മുസ്ലിങ്ങളെ രണ്ടാംകിട പൗരന്മാരാക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പ്രാദേശിക എംഎൽഎ ഇക്ബാൽ മഹമൂദിന്‍റെ കുടുംബത്തിലെ വനിതകളും പ്രതിഷേധത്തിൽ പങ്കുചേർന്നു. സിഎഎയും എൻആർസിയും ജനാധിപത്യവിരുദ്ധവും മുസ്ലീം വിരുദ്ധവുമാണെന്ന് അവർ അഭിപ്രായപ്പെട്ടു. കേന്ദ്രം സിഎഎ പിൻവലിക്കുന്നത് വരെ സമരം തുടരുമെന്ന് ഷാഫിക്കുർ റഹ്മാൻ ബാർക് പറഞ്ഞു.